Kerala Lottery Result: Karunya Plus KN 437 : കാരുണ്യ പ്ലസ് KN- 437 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

By Web Team  |  First Published Sep 15, 2022, 11:33 AM IST

ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും സമ്മാന അർഹന് ലഭിക്കും. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 


തിരുവനന്തപുരം: എല്ലാ വ്യാഴാഴ്ചകയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ kn-437 നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ൽ നാല് മണി മുതൽ ഫലം ലഭ്യമാകും. 

ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും സമ്മാന അർഹന് ലഭിക്കും. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

Latest Videos

undefined

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത അക്ഷയ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം AY 551395 എന്ന നമ്പറിനാണ് ലഭിച്ചത്. ​​കായംകുളത്തു വിറ്റ ടിക്കറ്റിനാണ് 70 ലക്ഷം രൂപ സമ്മാനം. ഉദയമ്മ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം AO 534881 എന്ന ടിക്കറ്റിനും ലഭിച്ചു. ഈ ടിക്കറ്റ് എറണാകുളത്തു ആണ് വിറ്റത്. ജിജിമോൻ എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

നിലവിൽ ഈ വർഷത്തെ തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന പുരോ​ഗമിക്കുകയാണ്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനതുകയായ 25 കോടിയാണ് ഒന്നാം സമ്മാനം. സെപ്റ്റംബറിൽ 18ന് നറുക്കെടുപ്പ് നടക്കും. 500 രൂപയാണ് ടിക്കറ്റ് വില. ഇന്നലെ വരെ 59 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു.

തിരുവോണം ബമ്പറിന് റെക്കോർഡ് വിൽപ്പന; ഇതുവരെ വിറ്റത് 59 ലക്ഷം ടിക്കറ്റുകൾ, സർക്കാരിലേക്ക് എത്ര ?

 

click me!