ഫിഫ്റ്റി ഫിഫ്റ്റിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം.
തിരുവനന്തപുരം : എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഫിഫ്റ്റി ഫിഫ്റ്റിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.
കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം KB 954445 എന്ന നമ്പറിനാണ് ലഭിച്ചത്. കായംകുളത്താണ് ഈ ടിക്കറ്റ് വിറ്റത്. സന്തോഷ് കുമാർ എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം KL 381967 എന്ന ടിക്കറ്റിനും ലഭിച്ചു. ഈ ടിക്കറ്റ് വിറ്റത് ഇടുക്കിയിൽ ആണ്. ജെനീഷ് എന്ന ഏജന്റാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്.
undefined
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
അതേസമയം, ഈ വർഷത്തെ പൂജ ബമ്പർ ഭാഗ്യക്കുറിയുടെ വിൽപ്പന പുരോഗമിക്കുകയാണ്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില. നവംബർ 20ന് ആണ് നറുക്കെടുപ്പ് നടക്കുക. തിരുവോണം ബമ്പർ ഹിറ്റായത്തിന് പിന്നാലെയാണ് ഇത്തവണ പൂജ ബമ്പർ സമ്മാന തുക വർധിപ്പിച്ചിരിക്കുന്നത്.