വീട് പണിത വകയിലും മറ്റും ഉണ്ടായ കടബാധ്യത മൂലം ജപ്തി നടപടികള്‍ നേരിടുന്ന സമയത്താണ് അനൂപിനെ തേടി ഭാഗ്യമെത്തുന്നത്.
ഇടുക്കി: കടബാധ്യത മൂലം ജപ്തി നടപടികൾ നേരിട്ടു കൊണ്ടിരിക്കുന്ന കുടുംബത്തിലേക്ക് 80 ലക്ഷത്തിന്റെ ലോട്ടറി. കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് തൊടുപുഴയില്‍ ഹോട്ടല്‍ നടത്തുന്ന വെട്ടിമറ്റം തടിയില്‍ വീട്ടില്‍ അനൂപിനെ തേടി എത്തിയത്. PY 156579 എന്ന നമ്പറിനാണ് സമ്മാനം.
വെങ്ങല്ലൂര്‍ കോലാനി ബൈപാസില്‍ എ.ടി ഫുഡ്‌കോര്‍ട്ട് ആന്‍ഡ് അച്ചായന്‍സ് തട്ടുകട നടത്തുകയാണ് അനൂപ്. സ്ഥിരമായി ലോട്ടറി, കടയില്‍ എത്തിച്ചു നല്‍കുന്ന ആളാണ് ഇന്നലെയും ടിക്കറ്റ് നല്‍കിയതെന്ന് അനൂപ് പറയുന്നു.
ഹോട്ടലിലെ പാചകക്കാരനായാണ് അനൂപിന്റെ തുടക്കം. പിന്നീട് ഹോട്ടൽ ഏറ്റെടുത്ത് നടത്തിയെങ്കിലും കൊവിഡ് പ്രതിസന്ധിയിൽ നഷ്ടമുണ്ടായി. വീട് പണിത വകയിലും മറ്റും ഉണ്ടായ കടബാധ്യത മൂലം ജപ്തി നടപടികള്‍ നേരിടുന്ന സമയത്താണ് അനൂപിനെ തേടി ഭാഗ്യമെത്തുന്നത്.
undefined
സമ്മാനം അടിച്ച ലോട്ടറി എസ്.ബി.ഐ ശാഖയില്‍ ഏല്‍പിച്ചു. സമ്മാനം ലഭിച്ച തുക ഉപയോഗിച്ച് നിലവിലുള്ള കടം വീട്ടുകയും ബിസിനസ് വിപുലീകരിക്കുകയുമാണ് ലക്ഷ്യമെന്ന് അനൂപ് പറയുന്നു. ഭാര്യ അനു. മകള്‍ അനയ.
Kerala lottery Result: Nirmal NR 289 : 70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 289 ലോട്ടറി ഫലം പ്രഖ്യാപിച്ചു
അതേസമയം, കഴിഞ്ഞ ശനിയാഴ്ച നടന്ന കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം തൃക്കരിപ്പൂർ സ്വദേശി ഹമീദിനാണ് ലഭിച്ചത്. കൊതുമ്പ് വഞ്ചിയിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്ന ഹമീദിന് 80 ലക്ഷം രൂപയാണ് കാരുണ്യയിലൂടെ സ്വന്തമായത്. നാല് മക്കൾ അടങ്ങിയ കുടുംബമാണ് ഹമീദിന്റേത്. ഒരു മകൻ ഭിന്നശേഷിക്കാരനാണ്. മകന്റെ ചികിത്സക്കും വീട് നിർമിച്ചതിലുള്ള കടവും അലട്ടുന്നതിനിടെയാണ് ഹമീദിനെ ഭാഗ്യം തുണച്ചത്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും സമ്മാനാർഹന് തുക കരസ്ഥമാക്കാനാകും. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിച്ചിരിക്കണം.