70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.
തിരുവനന്തപുരം: എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്.
undefined
അതേസമയം, ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം SV 634368 എന്ന നമ്പറിനാണ് ലഭിച്ചത്. തൃശൂർ വിറ്റ ടിക്കറ്റിനാണ് സമ്മാനം. മണിയൻ എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം SS 460855 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ഈ ടിക്കറ്റ് ഗുരുവായൂർ ആണ് വിറ്റത്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ സമ്മാനാർഹൻ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കേണ്ടതാണ്.
ഇതിനിടെ ഈ വർഷത്തെ 10 കോടി രൂപയുടെ പൂജ ബമ്പർ ഭാഗ്യക്കുറി വിൽപ്പന പുരോഗമിക്കുകയാണ്. 250 രൂപയാണ് ടിക്കറ്റ് വില. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. നവംബർ 20ന് ആകും ബമ്പർ നറുക്കെടുപ്പ് നടക്കുക.
Read More : സ്ത്രീ ശക്തി SS- 334 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം