എസ് സുരേഷ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.
പാലക്കാട്: ഏവരും കാത്തിരുന്ന സമ്മർ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് കഴിഞ്ഞു. SG 513715 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 10 കോടി. പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ കിംഗ് സ്റ്റാര്‍ എന്ന ഏജന്‍സിയില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. എസ് സുരേഷ് ആണ് ഏജന്റ്.
'പത്ത് ദിവസം മുന്‍പാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. ധനലക്ഷ്മി ലോട്ടറീസ് എന്ന സബ് ഏജന്‍സിയാണ് ഇവിടെ നിന്നും ടിക്കറ്റ് വാങ്ങിയിരിക്കുന്നത്. പാലക്കാട് തന്നെയാണ് സബ് ഏജന്‍സി. ഇവിടെ നിന്നും എല്ലായിടത്തും ടിക്കറ്റുകള്‍ പോകും. ഭാഗ്യം ആര്‍ക്കൊപ്പമെന്ന് പറയാന്‍ പറ്റില്ലല്ലോ', എന്നാണ് ഏജന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപയുടെ ടിക്കറ്റും പാലക്കാട് ആണ് വിറ്റുപോയിരിക്കുന്നത്. എന്‍ ആറുചാമി എന്നയാളാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. SB 265947 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. ആരാകും ഭാഗ്യശാലി എന്നും അയാള്‍ പൊതുവേദിയില്‍ എത്തുമോ എന്നതും കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു.
ഭാഗ്യാന്വേഷികളെ.., ഇതാ 10 കോടിയുടെ ഭാഗ്യനമ്പർ; നിങ്ങളാണോ ഭാഗ്യശാലി ? സമ്മര്‍ ബമ്പർ ഫലം
രണ്ട് മാസത്തെ കാത്തിരിപ്പിന് ഒടുവില്‍ ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണ് സമ്മര്‍ ബമ്പര്‍ നറുക്കെടുത്തത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. മൂന്നാം സമ്മാനമായ 5 ലക്ഷം ഓരോ പരമ്പരയിലും രണ്ടു പേർക്ക് വീതവും നാലാം സമ്മാനമായ ഒരു ലക്ഷം അവസാന അഞ്ച് അക്കങ്ങൾക്കും ലഭിക്കുന്നുണ്ട്. കൂടാതെ 5000 ൽ തുടങ്ങി 500 രൂപ വരെ സമ്മാനമായി ലഭിക്കുന്നു. നിയമാനുസൃതമായ നികുതികൾ, ഏജൻസി കമ്മിഷൻ എന്നിവ കഴിച്ചുള്ള തുക സമ്മാനം ലഭിച്ചവർക്ക് വൈകാതെ ലഭിക്കും. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ സ്വദേശിക്ക് ആയിരുന്നു ഒന്നാം സമ്മാനമായ 10 കോടി അടിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..