ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്

By Web Team  |  First Published Nov 1, 2019, 5:20 PM IST


രഘുബര്‍ ദാസിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് നിലവില്‍ ജാര്‍ഖണ്ഡ് ഭരിക്കുന്നത്.


ദില്ലി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ മുപ്പതിനാവും ആദ്യ ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 20-നാണ് അഞ്ചാമത്തേയും അവസനാത്തേയും വോട്ടെടുപ്പ്. 

ഡിസംബര്‍ 23-നാണ് ഫലപ്രഖ്യാപനം. മാവോയിസ്റ്റ് സാന്നിധ്യമടക്കമുള്ള സുരക്ഷാ പ്രശ്നങ്ങളുള്ള സാഹചര്യത്തിലാണ് അഞ്ച് ഘട്ടമായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നത്. ജാര്‍ഖണ്ഡിനൊപ്പം ദില്ലിയിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. 

Latest Videos

undefined

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വിവിധ ഘട്ടങ്ങള്‍ -  ഒന്നാം ഘട്ടം - നവംബര്‍ 30-ന് 13 സീറ്റുകളില്‍, രണ്ടാം ഘട്ടം - ഡിസംബര്‍ 7ന് 20 സീറ്റുകളില്‍, മൂന്നാം ഘട്ടം - ഡിസംബര്‍ 12-ന് 17 സീറ്റുകളില്‍, നാലാം ഘട്ടം - ഡിസംബര്‍ 16-ന് 15 സീറ്റുകള്‍, അഞ്ചാം ഘട്ടം - ഡിസംബര്‍ 2ന് 16 സീറ്റുകളില്‍ . 

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ജാര്‍ഖണ്ഡില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സുനില്‍ അറോറ പറഞ്ഞു. ജനുവരി അഞ്ചിനാണ് ജാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. 

രഘുബര്‍ ദാസിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റസ് യൂണിയന്‍റെ പിന്തുണയോടെയാണ് ബിജെപി ഇവിടെ അധികാരത്തിലെത്തിയത്. മറുവശത്ത് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും ചേര്‍ന്നുള്ള പ്രതിപക്ഷ സഖ്യം അധികാരത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. 
 

click me!