മുംബൈ സിറ്റിക്കെതിരെ ഇരുപത്തിയഞ്ചാം സെക്കന്‍ഡില്‍ ഗോള്‍ നേടിയാണ് ബംഗളൂരു എഫ്‌സി താരമായ ക്ലെയ്റ്റന്‍ അതിവേഗ ഗോളിന് ഉടമയായത്.
ഫറ്റോര്‍ഡ: ഐഎസ്എല്‍ സീസണിലെ ഏറ്റവും വേഗമേറിയ ഗോളിന് ഉടമയായി ക്ലെയ്റ്റന്‍ സില്‍വ. മുംബൈ സിറ്റിക്കെതിരെ ഇരുപത്തിയഞ്ചാം സെക്കന്‍ഡില്‍ ഗോള്‍ നേടിയാണ് ബംഗളൂരു എഫ്‌സി താരമായ ക്ലെയ്റ്റന്‍ അതിവേഗ ഗോളിന് ഉടമയായത്. 52 സെക്കന്‍ഡില്‍ ഗോള്‍ നേടിയ ചെന്നൈയിന്‍ താരം അനിരുദ്ധ് ഥാപ്പയുടെ റെക്കോര്‍ഡാണ് ക്ലെയ്റ്റന്‍ മറികടന്നത്.
ഐഎസ്എല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളിന് ഉടമ ജംഷെഡ്പൂര്‍ എഫ് സിയുടെ താരമായിരുന്ന ജെറി മാവ്മിംഗ്താംഗയുടെ പേരിലാണ്. 2018ല്‍ കേരള ബ്ലാസ്റ്റേഴേ്‌സിനെതിരെ ഇരുപത്തിമൂന്നാം സെക്കന്‍ഡിലാണ് ജെറി ലക്ഷ്യം കണ്ടത്.
6️⃣ Goals
5️⃣ from open play
4️⃣ for
3️⃣ players with a brace
2️⃣ in the first half
1️⃣ thrilling encounter
Enjoy all the goals from 📺 pic.twitter.com/IqjLiVUOie
undefined
അതേസമയം സുനില്‍ ഛേത്രി ബംഗളൂരു ജേഴ്‌സിയില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. മുംബൈക്കെതിരെ നടന്ന 200-ാം മത്സരത്തില്‍ അദ്ദേഹം രണ്ട് ഗോളുകള്‍ നേടുകയും ചെയ്തു. 2013ല്‍ ടീം രൂപീകരിച്ചപ്പോള്‍ മുതല്‍ ഛേത്രി ബെംഗളൂരു എഫ്‌സിക്കൊപ്പമുണ്ട്.
ബി എഫ് സിയുടെ രണ്ട് ഐ ലീഗ് കിരീടനേട്ടത്തിലും ഐ എസ് എല്‍ കിരീടവിജയത്തിലും നിര്‍ണായക പങ്കുവഹിച്ചു. ഫെഡറേഷന്‍ കപ്പ്, സൂപ്പര്‍ കപ്പ് കിരീടങ്ങളിലേക്കും ബിഎഫ്‌സിയെ നയിച്ചു.
200 മത്സരങ്ങളില്‍ നിന്ന് ബിഎഫ്‌സിക്കായി 99 ഗോളും നേടിയിട്ടുണ്ട്. 2017-18 സീസണില്‍ നേടിയ 24 ഗോളാണ് മികച്ച പ്രകടനം.