45ാം മിനിറ്റിലായിരുന്നു ബോര്‍ജസിന്റെ ഗോള്‍. ഹ്യൂഗോ ബൗമോസിന്റെ പാസ് സ്വീകരിച്ച ബിപിന്‍ സിംഗ് ഇടത് വിംഗില്‍ നിന്ന് പന്ത് ക്രോസ് ചെയ്തു. ഓടിയെത്തിയ ബോര്‍ജസ് തലവച്ചു.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സിക്കെതിരായ മത്സരത്തില്‍ ഹീറോയായി മുംബൈ സിറ്റി എഫ്‌സി താരം റോളിന്‍ ബോര്‍ജസ്. മുംബൈ രണ്ട് ഗോളിന് ജയിച്ച മത്സരത്തില്‍ താരം ഒരു ഗോളും നേടിയിരുന്നു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി കളിക്കുന്ന താരം കഴിഞ്ഞ സീസണിലാണ് മുംബൈക്കൊപ്പം ചേര്‍ന്നത്.
45ാം മിനിറ്റിലായിരുന്നു ബോര്‍ജസിന്റെ ഗോള്‍. ഹ്യൂഗോ ബൗമോസിന്റെ പാസ് സ്വീകരിച്ച ബിപിന്‍ സിംഗ് ഇടത് വിംഗില്‍ നിന്ന് പന്ത് ക്രോസ് ചെയ്തു. ഓടിയെത്തിയ ബോര്‍ജസ് തലവച്ചു. മുംബൈയുടെ വിജയമറുപ്പിച്ച ഗോളായിരുന്നു ഇത്. 2015 ഇന്ത്യയുടെ സീനിയര്‍ ടീമില്‍ അരങ്ങേറി ബോര്‍ജസ് 33 മത്സരങ്ങളില്‍ 2 ഗോളും നേടി.
undefined
സ്‌പോര്‍ട്ടിംഗ് ഗോവയിലൂടെ കളിച്ചുവളര്‍ന്ന താരം അവര്‍ക്ക് വേണ്ടി 59 മത്സരങ്ങളില്‍ മൂന്ന് ഗോള്‍ നേടി. 2016ല്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിലെത്തി. മൂന്ന് സീസണില്‍ അവരെ തുടര്‍ന്ന താരം 48 മത്സരങ്ങളില്‍ നാല് ഗോളും നേടി. ഇതിനിടെ 2017ല്‍ ഈസ്റ്റ് ബംഗാളിന് വേ്ണ്ടി ലോണ്‍ അടിസ്ഥാനത്തിലും കളിച്ചു. പിന്നാലെ കഴിഞ്ഞ സീസണില്‍ മുംബൈയിലെത്തുകയായിരുന്നു.