ISL 2021- 22 : പരാതിയിലും കാര്യമില്ല; ഐഎസ്എല്ലില്‍ മോശം റഫറീയിങ് തുടര്‍ക്കഥ

By Web Team  |  First Published Jan 5, 2022, 10:47 AM IST

കേരളാ ബ്ലാസ്റ്റേഴ്‌സ് (Kerala Blasters), എഫ്‌സി ഗോവ (FC Goa) മത്സരത്തിലും പിഴവുകളുടെ തുടര്‍ക്കഥയായിരുന്നു. നിലവാരമുയര്‍ത്താന്‍ ഐഎസ്എല്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനമാണ് വിദഗ്ധര്‍ ഉയര്‍ത്തുന്നത്.


ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ISL 2021-22) റഫറീയിങ്ങിനെ കുറിച്ച് പലമത്സരത്തിലും താരങ്ങളും പരിശീലകരും വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സ് (Kerala Blasters), എഫ്‌സി ഗോവ (FC Goa) മത്സരത്തിലും പിഴവുകളുടെ തുടര്‍ക്കഥയായിരുന്നു. നിലവാരമുയര്‍ത്താന്‍ ഐഎസ്എല്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനമാണ് വിദഗ്ധര്‍ ഉയര്‍ത്തുന്നത്.

ഗോവയുടെ (FC Goa) രണ്ടാം ഗോളിന് പിന്നാലെ താരങ്ങള്‍ തമ്മില്‍ കൈയ്യാങ്കളി. മഞ്ഞ കാര്‍ഡ് കിട്ടിയതാകട്ടെ പ്രശ്‌നത്തില്‍ ഇല്ലാതിരുന്ന ബ്ലാസ്റ്റേഴ്‌സ് (Manjappada) പ്രതിരോധ താരം മാര്‍കോ ലെസ്‌കോവിച്ചിന്. ഒരു തവണയല്ല, കളിയില്‍ പലതവണ റഫറി സി ആര്‍ ശ്രീകൃഷ്ണയ്ക്ക് പിഴച്ചു. മത്സരശേഷം എഫ്‌സി ഗോവ പരിശീലകനും പറയാനുണ്ടായിരുന്നത് റഫറീയിങ്ങിലെ പിഴവ്.

Latest Videos

ഐഎസ്എല്‍ റഫറിമാര്‍ക്കെതിരെ വിമര്‍ശനം തുടര്‍ക്കഥയാവുകയാണ്. റഫറീയിങ്ങിന്റെ നിലവാരം ഉയര്‍ത്താന്‍ ഐഎസ്എല്‍ അധികൃതരുടെ നടപടികളൊന്നും ഫലവത്താകുന്നില്ലെന്നതാണ് സത്യം. നേരത്തെ ഈസ്റ്റ് ബംഗാള്‍, എടികെ മോഹന്‍ ബഗാന്‍ ടീമുകള്‍ക്കെതിരായ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളില്‍ മോശം റഫറീയിങ്ങിനെതിരെ ഐഎസ്എല്ലിന് പരാതി നല്‍കിയിരുന്നു.

click me!