കൊമ്പന്‍മാരെ തടഞ്ഞുനിര്‍ത്തി, അമ്രീന്ദര്‍ സിംഗ് കളിയിലെ താരം

By Web Team  |  First Published Jan 2, 2021, 10:30 PM IST

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗോൾകീപ്പറായത് എന്തുകൊണ്ടാണെന്ന് തെളിയിക്കുന്നതായിരുന്നു ബ്ലാസ്റ്റേഴ്സിനെതിരെ അമ്രീന്ദര്‍ പുറത്തെടുത്ത പ്രകടനം.


മഡ്ഗാവ്: ഐഎസ്എല്ലില്‍ പുതുവര്‍ഷത്തില്‍ ജയിച്ചു തുടങ്ങാമെന്ന കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ സ്വപ്നങ്ങള്‍ പൊലിഞ്ഞത് മുംബൈ സിറ്റി എഫ്‌സി നായകന്‍ അമ്രീന്ദറിന്‍റെ കൈക്കരുത്തിന് മുന്നിലായിരുന്നു. ബ്ലാസ്റ്റേഴ്സിന്‍റെ ഗോളെന്നുറച്ച നാല് അവസരങ്ങളാണ് അമ്രീന്ദറിന്‍റെ മികവിന് മുന്നില്‍ നിഷ്ഫലമായത്. ക്രോസ് ബാറിന് കീഴെ നടത്തിയ മിന്നും സേവുകള്‍ അമ്രീന്ദറിനെ ഹിറോ ഓഫ് ദ് മാച്ചാക്കി.നാലു സേവും നാലു ക്ലിയറന്‍സും നടത്തി 8.4 റേറ്റിംഗ് പോയന്‍റോടെയാണ് അമ്രീന്ദര്‍ കളിയിലെ താരമായത്.

𝗔 𝗰𝗮𝗽𝘁𝗮𝗶𝗻'𝘀 𝗲𝗳𝗳𝗼𝗿𝘁 🧤 👏 pic.twitter.com/lOZ5z08USm

— Indian Super League (@IndSuperLeague)

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗോൾകീപ്പറായത് എന്തുകൊണ്ടാണെന്ന് തെളിയിക്കുന്നതായിരുന്നു ബ്ലാസ്റ്റേഴ്സിനെതിരെ അമ്രീന്ദര്‍ പുറത്തെടുത്ത പ്രകടനം. ബെംഗളൂരു എഫ് സിക്ക് വേണ്ടി ഐ ലീഗില്‍ ബൂട്ടുകെട്ടിയിരുന്ന അമ്രീന്ദർ 2016ല്‍ ലോണിലാണ് മുംബൈ സിറ്റിയിൽ എത്തിയത്. 2016ല്‍ ആറ് ക്ലീന്‍ ഷീറ്റ് സ്വന്തമാക്കി അരങ്ങേറ്റത്തില്‍ തന്നെ ഗോള്‍ഡന്‍ ഗ്ലൗവ് സ്വന്തമാക്കിയ അമ്രീന്ദറിനെ മുംബൈ കൈവിട്ടില്ല.

Latest Videos

undefined

2017-18ല്‍ അതിലും മികച്ച പ്രകടനമായിരുന്നു അമ്രീന്ദര്‍ പുറത്തെടുത്തത്. 55 സേവുകളാണ് സീസണില്‍ അമ്രീന്ദര്‍ നടത്തിയത്. ലീഗില്‍ ഒരു ഗോള്‍ കീപ്പറുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. 2018-19 സീസണില്‍ 19 മത്സരങ്ങളില്‍ ഏഴ് ക്ലീന്‍ ഷീറ്റുകളാണ് അമ്രീന്ദര്‍ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ നാല് ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കിയെങ്കിലും മുംബൈ പ്ലേ ഓഫ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടു.പഞ്ചാബ് സ്വദേശിയായ അമ്രീന്ദർ മുംബൈയിലെത്തുന്നതിന് മുമ്പ് അത്ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കു വേണ്ടിയും പൂനെ എഫ് സിക്കു വേണ്ടിയും ഗ്ലൗവ് അണിഞ്ഞിട്ടുണ്ട്.

Powered By

click me!