ഏഴാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ പിറന്നത്. ഫാളിന്റെ വകയായിരുന്നു ആദ്യ ഗോൾ. അഹമ്മദ് ജഹൗഹാണ് ഗോളിന് പിന്നിൽ പ്രവർത്തിച്ചത്.
ഫറ്റോർഡ: ഇന്ത്യൻ സൂപ്പൽ ലീഗിൽ എടികെ മോഹൻ ബഗാനെതിരായ മത്സരത്തിൽ മുംബൈ സിറ്റി എഫ്സിക്ക് ജയം. എതില്ലാത്ത രണ്ട് ഗോളിനായിരുന്നു മുംബൈയുടെ ജയം. മാർത്താദ ഫാൾ, ഒഗ്ബച്ചെ എന്നിവരാണ് ഗോൾ നേടിയത്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 20 മത്സരങ്ങളിൽ നിന്ന് 40 പോയിന്റാണ് ഇരുവർക്കുമുളളത്. ഗോൾ വ്യത്യാസത്തിൽ മുംബൈയാണ് മുന്നിൽ. ഇതോടെ പ്രാഥമികഘട്ട മത്സരങ്ങൾ പൂർത്തിയായി.
ഏഴാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ പിറന്നത്. ഫാളിന്റെ വകയായിരുന്നു ആദ്യ ഗോൾ. അഹമ്മദ് ജഹൗഹാണ് ഗോളിന് പിന്നിൽ പ്രവർത്തിച്ചത്. ഇതിനിടെ എടികെ പ്രതിരോധതാരം സന്ദേശ് ജിങ്കാൻ പരിക്കേറ്റ് പുറത്തായത് തിരിച്ചടിയായി. പ്രബീർ ദാസാണ് പകരമിറങ്ങിയത്. ആദ്യ പകൃതിയിൽ തന്നെ രണ്ടാം ഗോളും പിറന്നു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഒഗ്ബച്ചെയാണ് വല കുലുക്കിയത്.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാനുള്ള ശ്രമം പലതും എടികെ നടത്തിയെങ്കിലും വല കുലുങ്ങിയില്ല. പന്തടക്കത്തിൽ എടികെ തന്നെയായിരുന്നു മുന്നിൽ. ഏറ്റവും കൂടുതൽ ഷോട്ടുതിർത്തതും എടികെ ആയിരുന്നു. മാർച്ച് അഞ്ചിനാണ് സെമി ഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്നത്.