ഐഎസ്എല്‍: ഒഡീഷക്കെതിരെ മുംബൈ സിറ്റിക്ക് ജയം, ഒന്നാം സ്ഥാനത്ത്

By Web Team  |  First Published Dec 6, 2020, 7:07 PM IST

പോയിന്റ് പട്ടികയില്‍ നാല് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു മുംബൈ. ഒഡീഷ പത്താം സ്ഥാനത്താണ്.


ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിക്ക് ജയം. ഒഡീഷ എഫിസിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ ജയം. ഇതോടെ പോയിന്റ് പട്ടികയില്‍ നാല് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു മുംബൈ. ഒഡീഷ പത്താം സ്ഥാനത്താണ്. ബര്‍ത്തളോമ്യൂ ഒഗ്‌ബെച്ചെ, റൗളിങ് ബോര്‍ജസ് എന്നിവരാണ് മുംബൈക്ക് വേണ്ടി ഗോളുകള്‍ നേടിയത്. രണ്ട് ഗോളുകളും ആദ്യ പകുതിയിലായിരുന്നു. 

FULL-TIME |

A 3️⃣rd straight win for 🙌 pic.twitter.com/eTPr9iJDrG

— Indian Super League (@IndSuperLeague)

മുംബൈയുടെ ആധ്യപത്യമായിരുന്നു മത്സരത്തില്‍. 74 ശതമാനവും മുംബൈ പന്ത് കൈവശം വച്ചു. ഇതിനിടെയാണ് ഒഗ്ബച്ചെയുടെ പെനാല്‍റ്റി ഗോള്‍. ഒഡീഷ പ്രതിരോധതാരം ശുഭം സാരംഗിയുടെ കയ്യില്‍ പന്ത് തട്ടിയതിതെ തുടര്‍ന്നാണ് റഫറി പെനാല്‍റ്റി വിളിച്ചത്. കിക്കെടുത്ത മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കര്‍ ഒഗ്‌ബെച്ചെയ്ക്ക് പിഴച്ചില്ല. 

Latest Videos

undefined

45ാം മിനിറ്റിലായിരുന്നു ബോര്‍ജസിന്റെ ഗോള്‍. ഹ്യൂഗോ ബൗമോസിന്റെ പാസ് സ്വീകരിച്ച ബിപിന്‍ സിംഗ് ഇടത് വിംഗില്‍ നിന്ന് പന്ത് ക്രോസ് ചെയ്തു. ഓടിയെത്തിയ ബോര്‍ജസ് തലവച്ചു. പിഴച്ചില്ല, മുംബൈ രണ്ട് ഗോളിന് മുന്നില്‍. 

അവസാന നിമിഷങ്ങളില്‍ ഗോള്‍ തിരിച്ചടിക്കാനുള്ള ചില ശ്രമങ്ങള്‍ ഒഡീഷ നടത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മ വിനയായി. ഇന്ന് രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്്-  എഫ്‌സി ഗോവയെ നേരിടും.

click me!