ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി കളിച്ച കമാറ നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ നിറസാന്നിധ്യമായി.
ഫറ്റോര്‍ഡ: ചെന്നൈയിന്‍ എഫ്‌സിക്കെതിരായ ഐഎസ്എല്‍ മത്സരത്തില്‍ ഹീറോയായി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് താരം ഖസ്സ കമാറ. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി കളിച്ച കമാറ നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ നിറസാന്നിധ്യമായി. മത്സരത്തിന്റെ മുഴുവന്‍ സമയവും കളിച്ച കമാറ 75 ശതമാനം കൃത്യമായ പാസുകള്‍ സമ്മാനിച്ചു. ആറ് ലോംഗ് പന്തുകളും നല്‍കി.
A calm and commanding performance for 🙌
Khassa Camara - The Hero of the Match in 🔴 pic.twitter.com/U9kYRyTngs
ആഫ്രിക്കന്‍ രാജ്യമായ മൗറിറ്റാനയുടെ താരമാണ് 28കാരന്‍. അവര്‍ക്ക് വേണ്ട് 25 തവണ ജേഴ്ണിയണിഞ്ഞ താരം ഒരു ഗോളും നേടി. ആദ്യമായിട്ടാണ് കമാറ ഐഎസ്എല്ലിനെത്തുന്നത്. ഗ്രീക്ക് രണ്ടാം ഡിവിഷന്‍ ക്ലബായ ക്‌സാന്തിയില്‍ നിന്നാണ് താരം നോര്‍ത്ത് ഈസ്റ്റിലെത്തിയത്. നാല് സീസമില്‍ താരം ഗ്രീക്ക് ക്ലബിനായി കളിച്ചു.
undefined
കമാറ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. എങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്. ആറ് മത്സരങ്ങളില്‍ പത്ത് പോയിന്റാണ് അവര്‍ക്കുള്ളത്.