നിലവില്‍ ആറ് കളിയില്‍ മൂന്ന് തോല്‍വിയും മൂന്ന് സമനിലയുമടക്കം മൂന്ന് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ ഒന്‍പതാം സ്ഥാനത്താണ്. ആകെ ആറ് ഗോള്‍ നേടിയപ്പോള്‍ പതിനൊന്ന് ഗോള്‍ വഴങ്ങി.
ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ഈ വര്‍ഷത്തെ അവസാന മത്സരം. സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയെ നേരിടും. വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. നിലവില്‍ ആറ് കളിയില്‍ മൂന്ന് തോല്‍വിയും മൂന്ന് സമനിലയുമടക്കം മൂന്ന് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ ഒന്‍പതാം സ്ഥാനത്താണ്. ആകെ ആറ് ഗോള്‍ നേടിയപ്പോള്‍ പതിനൊന്ന് ഗോള്‍ വഴങ്ങി.
മുന്നേറ്റ നിരയുടെ നിറംമങ്ങിയ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന വെല്ലുവിളി. ആറ് കളിയില്‍ ഒന്‍പത് പോയിന്റുള്ള ഹൈദരാബാദിന്റെ നിലയും സുരക്ഷിതമല്ല. ഒന്‍പത് പോയിന്റുമായി ഏഴാം സ്ഥാനത്താണിപ്പോള്‍ ഹൈദരാബാദ്. ആറ് ഗോള്‍ നേടിയ ഹൈദരാബാദ് ആറ് ഗോള്‍ വഴങ്ങുകയും ചെയ്തു. ഇന്നുംകൂടി പരാജയപ്പെട്ടാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥ പരിതാപകരമാവും.
ഇന്നലെ നടന്ന ചെന്നൈയിന്‍ എഫ്‌സി- ചെന്നൈയിന്‍ എഫ്‌സി മത്സരം സമനിലയില്‍ അവസാനിച്ചു. ഫിന്‍ലന്‍ഡ് താരം വില്ലെ സ്റ്റെയ്മാന്‍ ഈസ്റ്റ് ബംഗാളിനായി ഇരട്ട ഗോള്‍ നേടി. ലാലിയന്‍സുവാല ചാങ്‌തെ, റഹീം അലി എന്നിവര്‍ ചെന്നൈയിന് വേണ്ടി ഗോള്‍ നേടി. ഏഴ് കളിയില്‍ മൂന്ന് പോയിന്റുളള ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്താണ്. അത്രയും കളിയില്‍ 9 പോയിന്റുളള ചെന്നൈയിന്‍ ഏഴാം സ്ഥാനത്താണ്.