ലിത്വാനിയന്‍ സ്‌ട്രൈക്കര്‍ വാല്‍സ്‌കിസിലാണ് ജംഷെഡ്പൂരിന്റെ പ്രതീക്ഷ. ചുവപ്പുകാര്‍ഡ് കണ്ട മലയാളി ഗോള്‍കീപ്പര്‍ ടി.പി. രഹനേഷിന് പകരം പവന്‍ കുമാര്‍ ടീമിലെത്തും.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ് സി ഇന്ന് ഹൈദരാബാദ് എഫ് സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഹൈദരാബാദ് രണ്ടാം ജയം ലക്ഷ്യമിടുമ്പോള്‍ വിജയവഴിയില്‍ എത്താനാണ് ജംഷഡ്പൂര്‍ ഇങ്ങുന്നത്. ലിത്വാനിയന്‍ സ്‌ട്രൈക്കര്‍ വാല്‍സ്‌കിസിലാണ് ജംഷെഡ്പൂരിന്റെ പ്രതീക്ഷ. ചുവപ്പുകാര്‍ഡ് കണ്ട മലയാളി ഗോള്‍കീപ്പര്‍ ടി.പി. രഹനേഷിന് പകരം പവന്‍ കുമാര്‍ ടീമിലെത്തും.
പരിക്കേറ്റ ജോയല്‍ ചിയാനെസും ലൂയിസ് സാസ്‌ത്രേയും ഇല്ലാതെയാണ് ഹൈദാരാബാദ് ഇറങ്ങുക. ഇരുടീമും രണ്ടുതവണ ഏറ്റുമുട്ടിയിട്ടുണ്ട്. ജംഷഡ്പൂര്‍ ഒരു കളിയില്‍ ജയിച്ചപ്പോള്‍ രണ്ടാം മത്സരം സമനിലയില്‍ അവസാനിച്ചു. നാല് പോയിന്റുള്ള ഹൈദരാബാദ് അഞ്ചും ഒരു പോയിന്റുള്ള ജംഷെഡ്പൂര്‍ ഒന്‍പതും സ്ഥാനത്താണ്.
ഹൈദരാബാദിന്റെ മൂന്നാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഒഡീഷയെ തോല്‍പ്പിച്ച ഹൈദരാബാദ്, രണ്ടാം മത്സരത്തില്‍ ബംഗളൂരു എഫ്‌സിയെ സമനിലയില്‍ തളച്ചിരുന്നു. രണ്ട് മത്സരങ്ങളില്‍ അഞ്ച് പോയിന്റുള്ള അവര്‍ അഞ്ചാം സ്ഥാനത്താണ്. ജംഷഡ്പൂരിന് ഒരു സമനിലയും ഒരു തോല്‍വിയുമാണുള്ളത്. ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോട് തോറ്റ ജംഷഡ്പൂര്‍ രണ്ടാം ്മത്സരത്തില്‍ ഒഡീഷയുമായി സമനിലയില്‍ പിരിഞ്ഞു.