കരുത്തരായ മുംബൈുടെ അലമാലപോലെയുള്ള ആക്രമണങ്ങളെ നിര്‍വീര്യമാക്കിയാണ് ഹാര്‍ട്ട്‌ലി ആരാധകരുടെ ഹൃദയം കവര്‍ന്നത്. 6.89 റേറ്റിംഗ് പോയന്‍റ് നേടിയാണ് ഹാര്‍ട്ട്‌ലി കളിയിലെ ഹീറോ ആയത്.
പനജി: ഐഎസ്എല്ലില്‍ മുംബൈ സിറ്റിയ്ക്കെതിരായ മത്സരത്തില്‍ 10 കളിയുടെ ഭൂരിഭാഗം സമയവും 10 പേരായി ചുരുങ്ങിയിട്ടും ജംഷഡ്‌പൂരിന്‍റെ കോട്ട കാത്ത പീറ്റര്‍ ഹാര്‍ട്ട്‌ലി ഹീറോ ഓഫ് ദ് മാച്ച്. കരുത്തരായ മുംബൈുടെ അലമാലപോലെയുള്ള ആക്രമണങ്ങളെ നിര്‍വീര്യമാക്കിയാണ് ഹാര്‍ട്ട്‌ലി ആരാധകരുടെ ഹൃദയം കവര്‍ന്നത്. 6.89 റേറ്റിംഗ് പോയന്‍റ് നേടിയാണ് ഹാര്‍ട്ട്‌ലി കളിയിലെ ഹീറോ ആയത്.
For his brave performance at the back, wins the Hero of the Match award 🙌 pic.twitter.com/JNfqi4qJXE
— Indian Super League (@IndSuperLeague)പന്ത്രണ്ടാം വയസില്‍ ഇംഗ്ലീഷ് ഫുട്ബോളില്‍ പന്തുതട്ടി തുടങ്ങിയതാണ് ഹാര്‍ട്ട്‌ലി. സണ്ടര്‍ലാന്‍ഡ് എഫ്‌സിയിലായിരുന്നു തുടക്കം. 2007ല്‍ ലെസസ്റ്റര്‍ സിറ്റിക്കെതിരെ ആയിരുന്നു പ്രഫഷണല്‍ അരങ്ങേറ്റം. പിന്നീട് ചെസ്റ്റര്‍ഫീല്‍ഡ് എഫ്‌സി വായ്പാ അടിസ്ഥാനത്തില്‍ കളിച്ച ഹാര്‍ട്ട്‌ലി 2009ല്‍ ഹാര്‍ട്ട്‌ലിപൂള്‍ എഫ്‌സിയിലേക്ക് കൂടുമാറി.
undefined
നാലു സീസണുകളില്‍ അവിടെ തുടര്‍ന്ന ഹാര്‍ട്ട്‌ലി രണ്ട് സീസണുകളില്‍ അവരുടെ നായകനുമായിരുന്നു. ഇംഗ്ലീഷ് ലീഗിലെ വിവിധ ക്ലബ്ബുകള്‍ക്കായി പന്തു തട്ടിയശേഷം സ്കോട്ടിഷ് ക്ലബ്ബായ മദര്‍വെല്‍ എഫ്‌സിയിലേക്ക് ഹാര്‍ട്ട്‌ലി ചുവടുമാറി. ഈ സീസണിലാണ് 32കാരനായ ഹാര്‍ട്ട്‌ലി ജംഷഡ്പൂരിന്‍റെ കോട്ട കാക്കാനെത്തിയത്.
Powered By