ISL : കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് ഗോളുകള്‍ നിഷേധിച്ചു; ഈസ്റ്റ് ബംഗാള്‍ സമനിലയില്‍ തളച്ചു

By Web Team  |  First Published Dec 12, 2021, 10:11 PM IST

ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 37- ാം മിനിറ്റല്‍ തോമിസ്ലാവ് മാഴ്‌സെലയുടെ ഗോളില്‍ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. എന്നാല്‍ 44-ാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വെസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില ഗോള്‍ കണ്ടെത്തി.


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഈസ്റ്റ് ബംഗാളാണ് മഞ്ഞപ്പടയെ നിലയില്‍ തളച്ചത്. ഇരുവരും ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 37- ാം മിനിറ്റല്‍ തോമിസ്ലാവ് മാഴ്‌സെലയുടെ ഗോളില്‍ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. എന്നാല്‍ 44-ാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വെസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില ഗോള്‍ കണ്ടെത്തി.

മത്സരത്തില്‍ കേരളത്തിന്റെ രണ്ട് ഗോളുകള്‍ നിഷേധിച്ചു. 15-ാം മിനിറ്റിലായിരുന്നു ആദ്യസംഭവം. ബ്ലാസ്‌റ്റേഴ്്‌സ് താരത്തിന്റെ ഷോട്ട് എതിര്‍താരത്തിന്റെ കയ്യില്‍ തട്ടിയ ഉടനെ റഫറി വിസിലടിച്ചു. ഇതിനിടെ ദിശമാറിയ  പന്ത് വാസ്‌ക്വെസ് ഈസ്റ്റ് ബംഗാളിന്റെ വലയിലാക്കും  ചെയ്തു. ഫൗള്‍ വിളിച്ച് അതേ റഫറി ഞൊടിയിടയില്‍ ഗോളെന്നും വിളിച്ചു. പിന്നാലെ ഈസ്റ്റ് ബംഗാള്‍ താരളുടെ എതിര്‍പ്പുണ്ടായി. പ്രധാന റഫറി ലൈന്‍ റഫറിയുമായി സംസാരിച്ചു. 

Latest Videos

undefined

തുടര്‍ന്ന് ഗോള്‍ നിഷേധിക്കുകയായിരുന്നു. 88 -ാം മിനിറ്റിലായിരുന്നു രണ്ടാം സംഭവം. ലൂണയുടെ ക്രോസില്‍ നിന്ന് ഡയസ് ഗോള്‍ നേടി. ആ ഗോളും റഫറി നിഷേധിച്ചു. ഫൗളാണെന്നായിരുന്നു റഫറിയുടെ വാദം. എന്നാല്‍ റിപ്ലെകളില്‍ ഫൗളൊന്നുമില്ലായിരുന്നു. 

ഇതിനിടെ രണ്ട് ഗോളും പിറന്നു. 37-ാംം മിനുട്ടില്‍ ഒരു ലോങ് ത്രോയില്‍ നിന്ന് ഈസ്റ്റ് ബംഗാള്‍ ലീഡ് നേടി. മാഴ്‌സെലയാണ് ബംഗാളുകാര്‍ക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ ഏഴ് മിനിറ്റുകള്‍ക്കം കേരളം സമനില നേടി. ബോക്‌സിന് പുറത്ത് നിന്നുള്ള വാസ്‌കസിന്റെ ഷോട്ട് ഡിഫ്‌ളക്ഷനിലൂടെ ഗോള്‍വര കടന്നു. 

അഞ്ച് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള കേരളം ഏഴാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ മൂന്ന് പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്തും.

click me!