ഹൈദരാബാദിന്റെ സ്പാനിഷ് താരം അരിഡാനെ സാന്റനയെടുത്ത ഫ്രീകിക്ക് ബംഗളൂരു ഗോള്‍ കീപ്പര്‍ മനോഹരമായി തട്ടിയകറ്റി. മൂന്ന് തവണ ഹൈദരാബാദ് താരങ്ങള്‍ ഷോട്ടിന് ശ്രമിച്ചു.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സി- ഹൈദരാബാദ് എഫ്‌സി മത്സരത്തിന്റെ ആദ്യപകുതി ഗോള്‍ രഹിതം. ഹൈദരാബാദിന് ഒരു ഫ്രീകിക്ക് അവസരം കിട്ടിയതാണ് എടുത്തുപറയേണ്ടത്. അല്ലാത്തപക്ഷം വിരസമായ ആദ പകുതിയായിരുന്നു ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍.
പന്തടക്കത്തില്‍ ഹൈദരാബാദ് ആയിരുന്നു മുന്നില്‍. ആദ്യ അവസരം സൃഷ്ടിച്ചതും ഹൈദരാബാദ് ആയിരുന്നു. 24ാം മിനിറ്റിലായിരുന്നു അത്. ഹൈദരാബാദിന്റെ സ്പാനിഷ് താരം അരിഡാനെ സാന്റനയെടുത്ത ഫ്രീകിക്ക് ബംഗളൂരു ഗോള്‍ കീപ്പര്‍ മനോഹരമായി തട്ടിയകറ്റി. മൂന്ന് തവണ ഹൈദരാബാദ് താരങ്ങള്‍ ഷോട്ടിന് ശ്രമിച്ചു. എന്നാല്‍ ഒരിക്കല്‍ മാത്രമാണ് ഗോള്‍ കീപ്പറെ ഇടപ്പെടുത്തേണ്ടി വന്നത്.
സീസണില്‍ ബംഗളൂരുവിന്റെ രണ്ടാം മത്സരമാണിത്. ഗോവയ്‌ക്കെതിരായ ആദ്യ മത്സരം 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു. ഹൈദരാബാദ് ആദ്യ മത്സരത്തില്‍ ഒഡീഷയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു.