ആദ്യജയത്തിനായി ഒഡീഷ കാത്തിരിക്കണം; നോര്‍ത്ത് ഈസ്റ്റിനെതിരെ സമനില

By Web Team  |  First Published Dec 22, 2020, 9:42 PM IST

23-ാം മിനിറ്റില്‍ ഡീഗോ മൗറീഷ്യോ ഒഡീഷയെ ആദ്യം മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ബെഞ്ചമില്‍ ലാംബോട്ട് നോര്‍ത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു.


മഡ്ഗാവ്: ഐഎസ്എല്ലില്‍ ആദ്യ ജയത്തിനായുള്ള ഒഡീഷ എഫ്‌സിയുടെ കാത്തിരിപ്പ് നീളും. ആവേശപ്പോരില്‍ കരുത്തരായ നോര്‍ത്ത് ഈസ്റ്റ് എഫ്‌സിയെ സമനിലയില്‍ പിടിച്ചുകെട്ടാനായതിന്‍റെ ആശ്വാസവുമായി ഒഡീഷ കളം വിട്ടു. ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്.

23-ാം മിനിറ്റില്‍ ഡീഗോ മൗറീഷ്യോ ഒഡീഷയെ ആദ്യം മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ബെഞ്ചമില്‍ ലാംബോട്ട് നോര്‍ത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയില്‍ പെനല്‍റ്റിയിലൂടെ കെസി അപ്പിയ നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചെങ്കിലും രണ്ട് മിനിറ്റിനകം  കോള്‍ അലക്സാണ്ടര്‍ ഒഡീഷയ്ക്ക് സമനില സമ്മാനിച്ചു.

Latest Videos

undefined

സമനിലയോടെ ഒഡീഷ പോയന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് കയറിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്ത് തുടരുന്നു. മത്സരത്തിന്‍റെ തുടക്കത്തില്‍ നോര്‍ത്ത് ഈസ്റ്റാണ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതെങ്കിലും ആദ്യം വലകുലുക്കിയത് ഒഡീഷയായിരുന്നു. 23 മീറ്റര്‍ അകെല നിന്നെടുത്ത ലോംഗ് റേഞ്ചറിലൂടെയാണ് മൗറീഷ്യോ ഒഡീഷയെ മുന്നിലെത്തിച്ചത്. ഗോള്‍ വഴങ്ങിയതോടെ നോര്‍ത്ത് ഈസ്റ്റ് ഉണര്‍ന്നു. ആദ്യപകുതിയില്‍ പിടിച്ചുനിന്നെങ്കിലും അവസാന നിമിഷം അടിതെറ്റി. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ലാംബോട്ട നോര്‍ത്ത് ഈസ്റ്റിന് സമനില ഗോള്‍ സമ്മാനിച്ചു.

രണ്ടാം പകുതിയില്‍ 64-ാം മിനിറ്റില്‍ കെസി അപ്പിയയെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി വലയിലെത്തിച്ച് അപ്പിയ നോര്‍ത്ത് ഈസ്റ്റിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ലീഡിന് രണ്ട് മിനിറ്റിന്‍റെ ആയുസേ ഉണ്ടായിരുന്നുള്ളു. പ്രത്യാക്തമണത്തില്‍ മഴവില്‍ വോളിയിലൂടെ അലക്സാണ്ടര്‍ ഒഡീഷയെ ഒപ്പമെത്തിച്ചു.

click me!