ഐ ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാനുവേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് സുഹൈറിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിത്തിച്ചത്. ഐ ലീഗിന് പുറമെ കൽക്കട്ട പ്രീമിയർ ലീഗിലും ഡുറാന്‍റ് കപ്പിലും ബഗാനു വേണ്ടി സുഹൈർ തിളങ്ങിയിരുന്നു.
മഡ്ഗാവ്: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് മടക്കി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു മലയാളി താരം. മലയാളികളുടെ സ്വന്തം വി പി സുഹൈര്‍ എന്ന പാലക്കാട്ടുകാരന്‍. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ച ഗോള്‍ നേടിയത് സുഹൈറായിരുന്നു. മത്സരത്തില്‍ 90 മിനിറ്റും നോര്‍ത്ത് ഈസ്റ്റിനായി കളിച്ച സുഹൈര്‍ 9.37 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് ഹീറോ ഓഫ് ദ് മാച്ചായത്.
Scored his 1⃣st goal taking one step closer to the semis 🙌
Watch Suhair VP's Hero of the Match performance from 📽️ pic.twitter.com/dokjMz8jCx
ഐ ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാനുവേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് സുഹൈറിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിത്തിച്ചത്. ഐ ലീഗിന് പുറമെ കൽക്കട്ട പ്രീമിയർ ലീഗിലും ഡുറാന്‍റ് കപ്പിലും ബഗാനു വേണ്ടി സുഹൈർ തിളങ്ങിയിരുന്നു.
Capped an impressive display with a fine goal 👏 pic.twitter.com/yBfGFAreb6
— Indian Super League (@IndSuperLeague)
undefined
ബഗാന്‍ പരിശീലകനായിരുന്ന കിബു വിക്കൂന ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലക ചുമതല ഏറ്റെടുത്തപ്പോൾ സുഹൈറും ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നങ്കിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ സഹ പരിശീലകൻ ഖാലിദ് ജമീൽ സുഹൈറിനെ ടീമിൽ എത്തിക്കാനുള്ള നീക്കങ്ങളിൽ വിജയിച്ചു.
For his excellent display, Suhair VP is named the Hero of the Match 🙌 pic.twitter.com/sZPaUNpHBa
— Indian Super League (@IndSuperLeague)ബഗാനിൽ എത്തും മുമ്പ് രണ്ടു സീസണുകളായി ഗോകുലത്തിന്‍റെ ജേഴ്സിയിൽ സുഹൈർ കളിച്ചിരുന്നു. അതിനു മുമ്പ് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനായും തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരമാണ് സുഹൈർ. ഗോകുലത്തിനൊപ്പം കേരള പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള സുഹൈർ മുമ്പ് കൊൽക്കത്ത ക്ലബായ യുണൈറ്റഡ് സ്പോർട്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്. 2015-2016 വര്‍ഷങ്ങളില്‍ കേരളത്തിന്‍റെ സന്തോഷ് ട്രോഫി ടീമില്‍ അംഗമായിരുന്ന സുഹൈര്‍ പാലക്കാട് എടത്തനാട്ടുകര കോട്ടപ്പള്ളയിലെ വടക്കേപീടിയ ഹംസ-റുഖിയ ദമ്പതിമാരുടെ മകനാണ്.
Powered By