ഐഎസ്എല്ലില്‍ ഈ സീസണില്‍ ട്രാന്‍സ്‌ഫര്‍ ജാലകത്തിലൂടെ ബെംഗലൂരു എഫ്‌സിയില്‍ നിന്ന് നോര്‍ത്ത് ഈസ്റ്റിലെത്തിയ ബ്രൗണ്‍ ടീമിനായി ഇതുവരെ മൂന്ന് തവണ ലക്ഷ്യം കണ്ടു. ഘാന താരെ വൈസി അപ്പിയക്ക് പരിക്കേറ്റതോടെയാണ് നോര്‍ത്ത് ഈസ്റ്റ് മുന്നേറ്റനിരയില്‍ ബ്രൗണിനെ കൊണ്ടുവന്നത്.
മഡ്ഗാവ്: ഐഎസ്എല്ലില്‍ കരുത്തരായ മുംബൈയുടെ വമ്പൊടിച്ച് നോര്‍ത്ത് ഈസ്റ്റ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ കളിയിലെ താരമായത് ഡേഷോണ്‍ ബ്രൗണെന്ന ജമൈക്കന്‍ ഫോര്‍വേര്‍ഡായിരുന്നു. കളി തുടങ്ങി പത്ത് മിനിറ്റിനുള്ളില്‍ ഇരട്ടഗോളിലൂടെ മുംബൈയുടെ കഥ കഴിച്ച് 9.06 റേറ്റിംഗ് പോയന്‍റ് നേടിയാണ് ബ്രൗണ്‍ ഹീറോ ഓഫ് ദ മാച്ചായത്.
A deadly brace from a determined Deshorn ⚽⚽ pic.twitter.com/hxIpHFScNm
— Indian Super League (@IndSuperLeague)ഐഎസ്എല്ലില്‍ ഈ സീസണില്‍ ട്രാന്‍സ്‌ഫര്‍ ജാലകത്തിലൂടെ ബെംഗലൂരു എഫ്‌സിയില്‍ നിന്ന് നോര്‍ത്ത് ഈസ്റ്റിലെത്തിയ ബ്രൗണ്‍ ടീമിനായി ഇതുവരെ മൂന്ന് തവണ ലക്ഷ്യം കണ്ടു. ഘാന താരെ വൈസി അപ്പിയക്ക് പരിക്കേറ്റതോടെയാണ് നോര്‍ത്ത് ഈസ്റ്റ് മുന്നേറ്റനിരയില്‍ ബ്രൗണിനെ കൊണ്ടുവന്നത്.
For netting the brace that powered to victory, takes home the Hero of the Match accolade 👏 pic.twitter.com/v5Mh8PtEXc
— Indian Super League (@IndSuperLeague)
undefined
അമേരിക്കന്‍ ടീമായ യുഒഎം റാംസില്‍ കളി തുടങ്ങിയ 30കാരനായ ബ്രൗണ്‍ പിന്നീഡ് ഡെസ് മോയിന്‍സിലേക്ക് മാറി. അഞ്ച് വര്‍ഷത്തോളം അമേരിക്കയില്‍ പന്തുതട്ടിയ ബ്രൗണ്‍ പിന്നീട് നോര്‍വീജിയന്‍ ക്ലബ്ബായി വാലെരെങ്ക ഫുട്ബോള്‍ ക്ലബ്ബിലെത്തി.
പിന്നീട് കുറച്ചുകാലം ചൈനയിലും സ്പെയിനിലുമെല്ലാം കളിച്ച ബ്രൗണ്‍ വീണ്ടും അമേരിക്കയിലെത്തി. കഴിഞ്ഞ സീസണില്‍ ബെംഗലൂരു എഫ്‌സിയിലെത്തിയ ബ്രൗണ്‍ അവര്‍ക്കായി ഏഴ് മത്സരങ്ങളിുല്‍ മൂന്നു ഗോള്‍ നേടി തിളങ്ങിയിരുന്നു.
Powered By