നോര്‍ത്ത് ഈസ്റ്റിന്‍റെ കോട്ട കാത്ത ബെഞ്ചമിന്‍ ലാംബോട്ട് കളിയിലെ താരം

By Web Team  |  First Published Dec 5, 2020, 10:07 PM IST

2009-10 സീസണില്‍ ബെല്‍ജിയം രണ്ടാം ഡിവിഷന്‍ ലീഗില്‍ ആന്‍റ്വെര്‍പ്പിനായാണ് ലാംബോട്ട് പന്ത് തട്ടി തുടങ്ങിയത്. 2012-2013ല്‍ ബെല്‍ജിയത്തിലെ ഫസ്റ്റ് ഡിവിഷന്‍ ലീഗായ ജുപ്പിലര്‍ പ്രോ ലീഗില്‍  ലിയേഴ്സിനുവേണ്ടി ലാംബോട്ട് മികച്ച പ്രകടനം പുറത്തെടുത്തു.


പനജി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി രണ്ടാം ജയം കുറിച്ചപ്പോള്‍ നിര്‍ണായകമായത് നോര്‍ത്ത് ഈസ്റ്റ് നായകനും പ്രതിരോധനിരയിലെ കരുത്തനുമായ ബെല്‍ജിയംകാരന്‍ ബെഞ്ചമിന്‍റെ ലാംബോട്ടിന്‍റെ പ്രകടനമായിരുന്നു. ഈസ്റ്റ് ബംഗാള്‍ ആക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ മുന്നില്‍ നിന്ന് പടനയിച്ച ബെല്‍ജിയംകാരന്‍ ലാംബോട്ട് തന്നെയാണ് ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും.

2009-10 സീസണില്‍ ബെല്‍ജിയം രണ്ടാം ഡിവിഷന്‍ ലീഗില്‍ ആന്‍റ്വെര്‍പ്പിനായാണ് ലാംബോട്ട് പന്ത് തട്ടി തുടങ്ങിയത്. 2012-2013ല്‍ ബെല്‍ജിയത്തിലെ ഫസ്റ്റ് ഡിവിഷന്‍ ലീഗായ ജുപ്പിലര്‍ പ്രോ ലീഗില്‍  ലിയേഴ്സിനുവേണ്ടി ലാംബോട്ട് മികച്ച പ്രകടനം പുറത്തെടുത്തു. 2013 മുതല്‍ 2015വരെ അസര്‍ബൈജാന്‍ പ്രീമിയര്‍ ലീഗില്‍ സിമുര്‍ഖിനുവേണ്ടിയാണ് ലാംബോട്ട് ബൂട്ടണിഞ്ഞത്.

And for his resolute defending, captain Benjamin Lambot takes home the Hero of the Match award! pic.twitter.com/GmX9sGOlUe

— Indian Super League (@IndSuperLeague)

Latest Videos

undefined

പിന്നീട് വീണ്ടും ബെല്‍ജിയം ലീഗില്‍ തിരിച്ചെത്തിയ ലാംബോട്ട് സെര്‍ക്കിള്‍ ബ്രുഗ്ഗിനു വേണ്ടി കളിച്ചു. ഇതിനുശേഷം സെപ്രസ് ലീഗില്‍ നിയ സലാമിനക്കുവേണ്ടി കളിച്ചശേഷമാണ് 33കാരനായ ലാംബോട്ട് ഈ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിലെത്തിയത്. ഈസ്റ്റ് ബംഗാളിനെതിരെ 8.68 റേറ്റിംഗ് പോയന്‍റ് നേടിയാണ് ലാംബോട്ട് കളിയിലെ താരമായത്.

Powered By

click me!