2018ലാണ് അദ്ദേഹം ഐഎസ്എല്ലിനെത്തുന്നത്. എഫ്‌സി ഗോവയുമായിട്ടാണ് ആദ്യമായി കരാര്‍ ഒപ്പിട്ടത്. 40 മത്സരങ്ങളില്‍ ഗോവന്‍ ജേഴ്‌സിയണിഞ്ഞ ഫാള്‍ മൂന്ന് ഗോളും നേടി.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില് ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കെതിരെ മുംബൈ സിറ്റിയുടെ വിജയത്തില്‍ ഹീറോയായി മൗര്‍ത്താദ ഫാള്‍. സെന്‍റര്‍ ഡിഫന്‍ററായി കളിക്കുന്ന താരം ഈസ്റ്റ് ബംഗാള്‍ ആക്രമണങ്ങളുടെ മുനയൊടിച്ചതിനൊപ്പം ടീമിന്‍റെ വിജയഗോളും നേടി 10 റേറ്റിംഗ് പോയന്‍റോടെയാണ് കളിയിലെ താരമായത്. 32കാരനായ ഫാള്‍ സെനഗല്‍ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ്.
A ✨ assist which set up the only ⚽🥅 of the game!
Watch 's of the Match from 📺 pic.twitter.com/wy336P9dZZ
2018ലാണ് അദ്ദേഹം ഐഎസ്എല്ലിനെത്തുന്നത്. എഫ്‌സി ഗോവയുമായിട്ടാണ് ആദ്യമായി കരാര്‍ ഒപ്പിട്ടത്. 40 മത്സരങ്ങളില്‍ ഗോവന്‍ ജേഴ്‌സിയണിഞ്ഞ ഫാള്‍ മൂന്ന് ഗോളും നേടി. ഈ സീസണിലാണ് താരം മുംബൈ സിറ്റിയിലെത്തിയത്. 2006ല്‍ സീനിയര്‍ കരിയര്‍ ആരംഭിച്ച ഫാള്‍ 2012വരെ മൊറോക്കന്‍ ക്ലബ് മൊഗ്രെബ് ടെടൗനൊപ്പമായിരുന്നു.
A dominant display at the back coupled with the winning ⚽ of !
Check out Mourtada Fall's Hero of the Match performance here 📺 pic.twitter.com/QmcIKAAXL2
undefined
പിന്നീട് കുവൈറ്റിലെ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചു. 2015ല്‍ മറ്റൊരു മൊറോക്കന്‍ ക്ലബ് വൈദാദ് കസാബ്ലാങ്കയുമായി കരാര്‍ ഒപ്പിട്ടു. 2018ല്‍ തന്റെ പഴയ ക്ലബായ മൊഗ്രെബില്‍ നിന്നാണ് താരം ഗോവയിലെത്തുന്നത്. 2015ല്‍ സെനഗല്‍ ദേശീയ ടീമിന്‍റെ ജേഴ്‌സിയണിഞ്ഞ താരത്തിന് മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കളിക്കാന്‍ അവസരം തെളിഞ്ഞത്.