ജംഷഡ്പൂരിനായി ഫറൂഖ് മിന്നിത്തിളങ്ങുമ്പോള്‍ അതില്‍ കേരളാ ബ്ലാസ്റ്റേഴ്സിനും അഭിമാനിക്കാന്‍ വകയുണ്ട്. ബ്ലാസ്റ്റേഴ്സിന്‍റെ താരമായിരുന്ന ചൗധരി മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പലിന്‍റെയും ഇഷ്ട താരമായിരുന്നു. മുംബൈ എഫ്സിക്ക് വേണ്ടിയും മുമ്പ് ഫറൂഖ് ചൗധരി ബൂട്ടണിഞ്ഞിട്ടുണ്ട്.
മഡ്ഗാവ്: ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ കരുത്തരായ മുംബൈയെ ജംഷഡ്പൂര്‍ മുട്ടുകുത്തിച്ചപ്പോള്‍ കളിയിലെ താരമായത് ജംഷഡ്പൂരിന്‍റെ ഇന്ത്യന്‍ യുവതാരം ഫറൂഖ് ചൗധരി. 90 മിനിറ്റും ജംഷഡ്പൂരിനായി കളത്തില്‍ പൊരുതിയ ചൗധരി ലക്ഷ്യത്തിലേക്ക് രണ്ടു ഷോട്ടുകള്‍ പായിച്ചു. ഒരു അസിസ്റ്റും വിജയകരമായ രണ്ട് ടാക്ലിംഗുകളും നടത്തി. ഈ ഓള്‍ റൗണ്ട് പ്രകടനമാണ് ഹീറോ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കാന്‍ ഫറൂഖ് ചൗധരിയെ സഹായിച്ചത്.
Set the tempo upfront from minute one 🏃
🎥 A look at 's Hero of the Match performance in pic.twitter.com/pbo57tWVg0
ജംഷഡ്പൂരിനായി ഫറൂഖ് മിന്നിത്തിളങ്ങുമ്പോള്‍ അതില്‍ കേരളാ ബ്ലാസ്റ്റേഴ്സിനും അഭിമാനിക്കാന്‍ വകയുണ്ട്. ബ്ലാസ്റ്റേഴ്സിന്‍റെ താരമായിരുന്ന ചൗധരി മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പലിന്‍റെയും ഇഷ്ട താരമായിരുന്നു. മുംബൈ എഫ്സിക്ക് വേണ്ടിയും മുമ്പ് ഫറൂഖ് ചൗധരി ബൂട്ടണിഞ്ഞിട്ടുണ്ട്.
A constant threat 🆙 front ⚡ pic.twitter.com/RKXIKmSzXG
— Indian Super League (@IndSuperLeague)
undefined
മഹാരാഷ്ട്ര സംസ്ഥാന യൂത്ത് ടീമില്‍ സെന്‍റര്‍ ബാക്കായാണ് ഫറൂഖ് ചൗധരി കരിയര്‍ തുടങ്ങുന്നത്. പിന്നീട് ഐ ലീഗില്‍ പൂനെക്കൊപ്പവും രണ്ടാം ഡിവിഷനില്‍ ലോണ്‍സ്റ്റര്‍ കശ്മീരിനൊപ്പവും ചൗധരി പന്ത് തട്ടി.
ലോണ്‍സ്റ്റര്‍ കശ്മീരില്‍ നിന്നാണ് ചൗധരി ബ്ലാസ്റ്റേഴ്സിലെത്തിയത്. 2016ല്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തെക്കെതിരെ ആയിരുന്നു ഫറൂഖ് ചൗധരി ബ്ലാസ്റ്റേഴ്സ് കുപ്പായത്തില്‍ അരങ്ങേറിയത്. ഒരു സീസണുശേഷം ചൗധരിയെ മുംബൈയ്ക്ക് വായ്പയില്‍ ബ്ലാസ്റ്റേഴ്സ് വിട്ടു നില്‍കി. അവിടെ നിന്ന് 2017ലാണ് ചൗധരി ജംഷഡ്പൂരിലെത്തുന്നത്. ഈ സീസണില്‍ ഫറൂഖുമായുള്ള കരാര്‍ ജംഷഡ്പൂര്‍ 2023വരെ നീട്ടുകയും ചെയ്തു.
Powered By