എ ടി കെയുടെ വമ്പൊടിച്ച ഇരട്ടപ്രഹരം; വാല്‍സ്കിസ് കളിയിലെ താരം

By Web Team  |  First Published Dec 7, 2020, 10:24 PM IST

വാല്‍സ്കിസ് ഇന്ത്യന്‍ ആരാധകര്‍ക്ക് അത്രമേല്‍ പരിചിതനാണ്. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ചെന്നൈയിന്‍ എഫ് സിക്കായി 20 മത്സരങ്ങളില്‍ 15 ഗോളും ആറ് അസിസ്റ്റുമായി കളം നിറഞ്ഞു കളിച്ച വാല്‍സ്കിസ് ആണ് സീസണിലെ ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം സ്വന്തമാക്കിയത്.


ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ നാലാം ജയം തേടിയിറങ്ങിയ എ ടി കെ മോഹന്‍ ബഗാന്‍റെ വമ്പൊടിച്ചത് ജംഷഡ്പൂരിന്‍റെ നെരിജുസ് വാല്‍സ്കിസായിരുന്നു. വാല്‍സ്കിസിന്‍റെ ഇരട്ട പ്രഹരത്തിലാണ് എ ടി കെ സീസണിലെ ആദ്യ തോല്‍വി വഴങ്ങിയത്. സന്ദേശ് ജിങ്കാന്‍ നയിക്കുന്ന എ ടി കെയുടെ പ്രതിരോധ കോട്ട പൊളിച്ച് ജംഷഡ്പൂരിന് ജയം സമ്മാനിച്ച വാല്‍സ്കിസ് തന്നെയാണ് ഹീറോ ഓഫ് ദ് മാച്ച് ആയി തെര‍ഞ്ഞെടുക്കപ്പെട്ടതും.

വാല്‍സ്കിസ് ഇന്ത്യന്‍ ആരാധകര്‍ക്ക് അത്രമേല്‍ പരിചിതനാണ്. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ചെന്നൈയിന്‍ എഫ് സിക്കായി 20 മത്സരങ്ങളില്‍ 15 ഗോളും ആറ് അസിസ്റ്റുമായി കളം നിറഞ്ഞു കളിച്ച വാല്‍സ്കിസ് ആണ് സീസണിലെ ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം സ്വന്തമാക്കിയത്. ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് അടക്കം മനസില്‍ കണ്ട സ്ട്രൈക്കറായിരുന്നു വാല്‍സ്കിസ് എന്നതും ഓര്‍മിക്കാം.

And for his 2 goals, is awarded tonight's Hero of the Match 🙌 pic.twitter.com/NaWUEJm6ph

— Indian Super League (@IndSuperLeague)

Latest Videos

undefined

ലിത്വാനിയൻ സ്ട്രൈക്കറായ 33 കാരാനായ വാൽസ്കിസ് കഴിഞ്ഞ സീസൺ തുക്കത്തിൽ ആണ് ചെന്നൈയിനിൽ എത്തിയത്. ഇസ്രായേൽ ക്ലബായ ഹാപോൽ ടെൽ അവീവിലായിരുന്നു ഇതിനു മുമ്പ് വാൽസ്കിസ് കളിച്ചിരുന്നത്. ഇസ്രായേലി ക്ലബായ യഹൂദ, തായ് ക്ലബായ റചാബുരി, റുമാനിയ, പോളണ്ട്, ബെലാറസ് എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകള്‍ക്കായും വാൽസ്കിസ് കളിച്ചിട്ടുണ്ട്.

2012-2013ല്‍ ലിത്വാനിയന്‍ എ ലീഗില്‍ 27 ഗോളുമായി ടോപ് സ്കോററായ വാല്‍സ്കിസ് ലിത്വാനിയ ദേശീയ ടീമിലെയും സജീവ സാന്നിദ്ധ്യമായിരുന്നു. രാജ്യത്തിനായി 24 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Powered By

click me!