ഗോവയോട് സമനില; ഹൈദരാബാദ് ഐഎസ്എല്‍ പ്ലേഓഫ് കാണാതെ പുറത്ത്

By Web Team  |  First Published Feb 28, 2021, 7:59 PM IST

ജയിച്ചിരുന്നെങ്കില്‍ ഗോവയെ മറികടന്ന് ഹൈദരാബാദിന് പ്ലേ ഓഫ് കളിക്കാമായിരുന്നു. ഗോവ നാലാം സ്ഥാനത്തോടെ പ്ലേ ഓഫിലെത്തി. 20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗോവയ്ക്ക് 31 പോയിന്റാണുള്ളത്.


ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സി പ്ലേഓഫ് കാണാതെ പുറത്തെ. എഫ്‌സി ഗോവയുമായുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് ഹൈദരാബാദ് പുറത്തായത്. ജയിച്ചിരുന്നെങ്കില്‍ ഗോവയെ മറികടന്ന് ഹൈദരാബാദിന് പ്ലേ ഓഫ് കളിക്കാമായിരുന്നു. ഗോവ നാലാം സ്ഥാനത്തോടെ പ്ലേ ഓഫിലെത്തി. 20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗോവയ്ക്ക് 31 പോയിന്റാണുള്ളത്. ഇത്രയും മത്സരങ്ങളില്‍ 29 പോയിന്റാണ് ഹൈദരാബാദിന്റെ സമ്പാദ്യം.

തോറ്റാല്‍ പുറത്തുപോവുമെന്നുള്ള ഭീതിയുള്ളതിനാല്‍ ഇരുവരും പ്രതിരോധിച്ചാണ് കളിച്ചത്. ഗോവ ആറ് തവണ ഗോളിന് ശ്രമിച്ചു. എന്നാല്‍ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് വന്നില്ല. ഹൈദരാബാദ് അഞ്ച് ഷോട്ടുകള്‍ മാത്രമാണ് പായിച്ചത്. ഇതില്‍ ഒന്നുമാത്രം പോസ്റ്റിലേക്ക് വന്നു. പന്തടക്കത്തില്‍ ഗോവ തന്നെയായിരുന്നു മുന്നില്‍. 

Latest Videos

മത്സരത്തില്‍ ആറ് കാര്‍ഡുകള്‍ റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു. ഇതില്‍ രണ്ട് ചുവപ്പ് കാര്‍ഡുകളുമുണ്ടായിരുന്നു. ഗോവയുടെ ആല്‍ബര്‍ട്ടോ നൊഗ്വേര, ഹൈദരാബാദിന്റെ ലൂയിസ് സസ്‌ട്രേ എന്നിവരാണ് ചുവപ്പ് കാര്‍ഡുമായി പുറത്തായത്.

click me!