ജയം തുടരാന്‍ ബെംഗളൂരു; ഒഡീഷയ്‌ക്ക് മത്സരം കടുപ്പമാകും

By Web Team  |  First Published Dec 17, 2020, 12:19 PM IST

അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബിഎഫ്‌സി ഇറങ്ങുന്നത്. 


മഡ്‌ഗാവ്: ഐഎസ്എല്ലില്‍ വിജയം തുടരാന്‍ ബെംഗളൂരു എഫ്‌സി ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ. ഗോവയിലെ ജിഎംസി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബിഎഫ്‌സി ഇറങ്ങുന്നത്. അതേസമയം ഗോവയോട് അവസാന പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് തോറ്റു ഒഡീഷ. 

ലീഗില്‍ മുമ്പ് രണ്ട് തവണ മാത്രമേ ഇരു ടീമും മുഖാമുഖം വന്നിട്ടുള്ളൂ. രണ്ട് തവണയും ജയം ബിഎഫ്‌സിക്കൊപ്പമായിരുന്നു. 

Latest Videos

undefined

അഞ്ച് മത്സരങ്ങളില്‍ ഒന്‍പത് പോയിന്‍റുള്ള ബെംഗളൂരു എഫ്‌സി നാലാം സ്ഥാനത്താണ്. എന്നാല്‍ സീസണില്‍ ഇതുവരെ ഒരു ജയം പോലും നേടാന്‍ കഴിയാത്ത ടീമാണ് ഒഡീഷ. ഒരു പോയിന്‍റ് മാത്രമുള്ള ഒഡീഷ 10-ാം സ്ഥാനത്താണ്. 

ബുധനാഴ്‌ച നടന്ന മത്സരത്തില്‍ എടികെ മോഹന്‍ ബഗാന്‍ ജയം സ്വന്തമാക്കി. എഫ്‌സി ഗോവയ്‌ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എടികെയുടെ ജയം. 85-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി റോയ് കൃഷ്ണ ലക്ഷ്യത്തിലെത്തിച്ചാണ് എടികെ ജയം ആഘോഷിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ എടികെ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഗോവ ആറാമതാണ്. 

എ ടി കെയുടെ ഐറിഷ് കരുത്ത്; കളിയിലെ താരമായി മക്‌ഹഗ്

click me!