തൊണ്ണൂറാം മിനുറ്റിലെ ബിപിന്‍റെ വിജയഗോളാണ് മുംബൈക്ക് ചരിത്രജയം സമ്മാനിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മുംബൈ കിരീടത്തിലേക്ക് നടന്നുകയറിയത്.
ഫത്തോര്‍ഡ: ഐഎസ്എല്‍ ഏഴാം സീസണ്‍ ഫൈനലില്‍ എടികെ മോഹന്‍ ബഗാനെ തോല്‍പിച്ച് മുംബൈ സിറ്റി എഫ്‌സി കന്നി കിരീടമുയര്‍ത്തിയപ്പോള്‍ താരമായത് ബിപിന്‍ സിംഗ്. തൊണ്ണൂറാം മിനുറ്റിലെ ബിപിന്‍റെ വിജയഗോളോടെയാണ് മുംബൈ ചരിത്രത്തിലേക്ക് നടന്നുകയറിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ ജയം.
Bipin Singh is the Hero of the Match after his late winner sealed the first 🏆 for . pic.twitter.com/wYkoGvdA1p
— Indian Super League (@IndSuperLeague)ഈ സീസണില്‍ ഹാട്രിക് നേടിയ ഏക താരമാണ് ബിപിന്‍ സിംഗ്. ഒഡിഷ എഫ്സിക്കെതിരായ മൂന്നടിയോടെ കഴിഞ്ഞ മാസം താരം ഫുട്ബോള്‍ വേദികളില്‍ വലിയ ചര്‍ച്ചയായിരുന്നു. അതിന് മുമ്പ് ബെംഗളൂരു എഫ്‌സിക്ക് എതിരായ മത്സരത്തിലും ബിപിന്‍ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടി .
undefined
മണിപ്പൂരില്‍ നിന്നുള്ള ബിപിന്‍ സിംഗിന് 25 വയസാണ് പ്രായം. 2018-19 സീസണ്‍ മുതല്‍ മുംബൈക്കായി കളിക്കുന്നു. മുംബൈയില്‍ എത്തും മുമ്പ് എടികെയിലും ഐ ലീഗില്‍ ഷില്ലോഗ് ലജോങ്ങിലുമായിരുന്നു ഊഴം. 2012 മുതല്‍ 17 വരെയായിരുന്നു ലാജോങ്ങുമായുള്ള കരാര്‍. 38 മത്സരങ്ങള്‍ അവര്‍ക്കായി കളിച്ചപ്പോള്‍ ഒരു ഗോള്‍ നേടി. വഫാ വാങോയ് ക്ലബിലൂടെ യൂത്ത് കരിയര്‍ തുടങ്ങിയ ബിപിന്‍ സിംഗ് മണിപ്പൂര്‍ പൊലീസ് സ്‌പോര്‍ട്‌സ് ക്ലബിനായും ബൂട്ട് കെട്ടിയിട്ടുണ്ട്.
ചരിത്രം കുറിച്ച് മുംബൈ സിറ്റി; എടികെയെ മലര്‍ത്തിയടിച്ച് ആദ്യ ഐഎസ്എല്‍ കിരീടം
Powered By