പ്രതീക്ഷ അസ്‌തമിച്ച കൊമ്പന്‍മാര്‍ മുഖം രക്ഷിക്കാന്‍ ഇന്നിറങ്ങുന്നു

By Web Team  |  First Published Feb 16, 2021, 9:30 AM IST

ഏഴ് തോൽവിയും ഏഴ് സമനിലയും മൂന്ന് ജയവുമായി പത്താം സ്ഥാനത്തുള്ള കൊമ്പൻമാർക്ക് ഇനിയുള്ള കളിയെല്ലാം ജയിച്ചാലും വാരിക്കുഴിയിൽ നിന്ന് കരകയറാനാവില്ല. 


മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക.

പതിനെട്ടാം റൗണ്ട് മത്സരത്തിനിറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയൊന്നും ബാക്കിയില്ല. ഏഴ് തോൽവിയും ഏഴ് സമനിലയും മൂന്ന് ജയവുമായി പത്താം സ്ഥാനത്തുള്ള കൊമ്പൻമാർക്ക് ഇനിയുള്ള കളിയെല്ലാം ജയിച്ചാലും വാരിക്കുഴിയിൽ നിന്ന് കരകയറാനാവില്ല. 24 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ഹൈദരാബാദാവട്ടെ പ്ലേ ഓഫ് പ്രതീക്ഷ നീട്ടിയെടുക്കാനാണ് ഇറങ്ങുന്നത്. 

Latest Videos

undefined

ഇതേ പോയിന്റുള്ള ഗോവ ഗോൾ ശരാശരിയിൽ നാലാമതുണ്ട്. സീസണിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ രണ്ടാമത്തെ ടീമായ ബ്ലാസ്റ്റേഴ്സ് മിക്ക കളിയിലും ലീഡെടുത്ത ശേഷം ജയം കൈവിടുകയായിരുന്നു. ഇങ്ങനെ മാത്രം കിബു വികൂനയുടെ സംഘം നഷ്ടമാക്കിയത് പതിനെട്ട് പോയിന്റ്. 

വെർണര്‍ ഗോള്‍ കാത്തിരിപ്പ് അവസാനിപ്പിച്ചു; ന്യൂ കാസിലിനെ തോല്‍പിച്ച് ചെല്‍സി മുന്നോട്ട്

അവസാന അഞ്ച് കളിയിൽ തോറ്റിട്ടില്ലെങ്കിലും ഹൈദരാബാദിന് ജയിക്കാനായായത് ഒറ്റക്കളിയിൽ മാത്രം. 21 ഗോൾ നേടിയ ഹൈദരാബാദ് വഴങ്ങിയത് 17 ഗോൾ. പ്രതിരോധത്തിലെ പാളിച്ചകളാണ് ഹൈദരാബാദ് കോച്ച് മാനുവൽ മാർകേസിന്റെയും ആശങ്ക. ബ്ലാസ്റ്റേഴ്സിനെതിരെ മൂന്ന് പോയിന്റ് സ്വന്തമാക്കി മൂന്നാം സ്ഥാനത്തേക്ക് കയറുകയാണ് ഹൈദരാബാദിന്റെ ലക്ഷ്യം. 

സീസണിലെ ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ട് ഗോളിന് ഹൈദരാബാദിനെ തോൽപിച്ചിരുന്നു.

ത്രസിപ്പിക്കുന്ന തിരിച്ചുവരവുമായി ബെംഗളൂരു

ഐഎസ്എല്ലിൽ മുംബൈ സിറ്റി സീസണിലെ മൂന്നാം തോൽവി ഏറ്റുവാങ്ങി. ഇന്നലത്തെ മത്സരത്തില്‍ ബെംഗളൂരു എഫ്‌സി രണ്ടിനെതിരെ നാല് ഗോളിന് മുംബൈ സിറ്റിയെ തോൽപിച്ചു. ക്ലെയ്റ്റൻ സിൽവ, സുനിൽ ഛേത്രി എന്നിവരുടെ ഇരട്ടഗോളുകൾക്കാണ് ബിഎഫ്‌സിയുടെ ജയം. അഞ്ചാം ജയത്തോടെ 18 കളിയിൽ 22 പോയിന്റുമായി ബിഎഫ്സി ലീഗിൽ ആറാം സ്ഥാനത്തെത്തി. 34 പോയിന്റുള്ള മുംബൈ നേരത്തേ പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിയിരുന്നു.

ഐഎസ്എല്‍: ആവേശപ്പോരില്‍ മുംബൈയെ ഗോള്‍മഴയില്‍ മുക്കി ബെംഗലൂരു

click me!