ഐഎസ്എല്ലില്‍ ഇന്ന് ഗോവ-ചെന്നൈയിന്‍ പോരാട്ടം; നാളെ ബ്ലാസ്റ്റേഴ്‌സിന് അങ്കം

By Web Team  |  First Published Dec 19, 2020, 9:38 AM IST

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് നാളെ സീസണിലെ ആറാമത്തെ മത്സരം.


മഡ്‌ഗാവ്: ഐഎസ്എൽ ഫുട്ബോളില്‍ ഇന്ന് ഗോവ എഫ്‌സി-ചെന്നൈയിന്‍ എഫ്സി പോരാട്ടം. രാത്രി 7.30ന് മത്സരം തുടങ്ങും. ആറ് കളിയിൽ എട്ട് പോയിന്‍റുളള ഗോവ ആറാം സ്ഥാനത്താണ്. അഞ്ച് കളിയിൽ അഞ്ച് പോയിന്‍റ് മാത്രമുള്ള ചെന്നൈയിന്‍ എഫ്‌സി എട്ടാം സ്ഥാനത്താണ്.

രഹ്നേഷ് വീണ്ടും രക്ഷകന്‍; നോര്‍ത്ത് ഈസ്റ്റിനെ മുട്ടുകുത്തിച്ച് ജംഷഡ്‌പൂര്‍

Latest Videos

undefined

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് നാളെ സീസണിലെ ആറാമത്തെ മത്സരം. ലീഗില്‍ അവസാന സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാള്‍ ആണ് എതിരാളികള്‍. രണ്ട് ടീമുകളും ഇതുവരെ ഒരു കളി പോലും സീസണിൽ ജയിച്ചിട്ടില്ല. രാത്രി 7.30നാണ് മത്സരം. അഞ്ച് കളിയിൽ രണ്ട് പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഒന്‍പതാം സ്ഥാനത്താണ്.

കുതിപ്പ് തുടരാന്‍ ലിവര്‍പൂള്‍; പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ കളത്തില്‍

ഒരു പോയിന്‍റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റിരുന്നു. ഹൈദരാബാദ്-മുംബൈ സിറ്റി മത്സരവും നാളെയാണ്. വൈകീട്ട് അഞ്ചിന് ഈ മത്സരം തുടങ്ങും.

സ്‌പെയ്‌നില്‍ ബാഴ്‌സ; ഇറ്റലിയില്‍ യുവന്‍റസ്; ഫുട്ബോളില്‍ ഇന്ന് താരപ്പകിട്ട്

click me!