കിക്കോഫായി 12-ാം മിനുറ്റില്‍ തന്നെ ഈസ്റ്റ് ബംഗാള്‍ ലീഡെടുത്തു. രാജു ഗെയ്‌ക്‌വാദിന്‍റെ ലോംഗ് ത്രോയില്‍ അന്തോണി പില്‍കിംഗ്‌ടണ്‍ ആണ് വല ചലിപ്പിച്ചത്.
മഡ്‌ഗാവ്: ഐഎസ്എല്‍ ഏഴാം സീസണില്‍ ആദ്യ ജയത്തിനായുള്ള ഈസ്റ്റ് ബംഗാളിന്‍റെ കാത്തിരിപ്പിന് അവസാനം. സീസണില്‍ തങ്ങളുടെ എട്ടാം മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് ഈസ്റ്റ് ബംഗാള്‍ തകര്‍ത്തു.
തിലക് മൈതാനിയില്‍ സീസണിലെ ആദ്യജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങിയത്. ഈസ്റ്റ് ബംഗാള്‍ 4-1-4-1 ശൈലിയിലും ഒഡീഷ 4-3-3 ഫോര്‍മേഷനിലും കളത്തിലെത്തി. കിക്കോഫായി 12-ാം മിനുറ്റില്‍ തന്നെ ഈസ്റ്റ് ബംഗാള്‍ ലീഡെടുത്തു. രാജു ഗെയ്‌ക്‌വാദിന്‍റെ ലോംഗ് ത്രോയില്‍ അന്തോണി പില്‍കിംഗ്‌ടണ്‍ ആണ് വല ചലിപ്പിച്ചത്. 39-ാം മിനുറ്റില്‍ ജാക്വസ് മഖോമയിലൂടെ രണ്ടാം ഗോള്‍ പിറന്നു. സ്റ്റെയ്‌ന്‍മാനില്‍ നിന്ന് പന്തുമായി പറന്ന മഖോമ പോസ്റ്റിന്‍റെ വലതുമൂലയില്‍ പന്തെത്തിച്ചു.
undefined
90 മിനുറ്റ് പൂര്‍ത്തിയാകാന്‍ രണ്ട് മിനുറ്റ് മാത്രം ശേഷിക്കേ അരങ്ങേറ്റക്കാരന്‍ ബ്രൈറ്റ് ഈസ്റ്റ് ബംഗാളിന്‍റെ പട്ടിക തികച്ചു. എന്നാല്‍ ഇഞ്ചുറിടൈമില്‍(90+4) ഡാനി ഫോക്‌സിന്‍റെ ഓണ്‍ ഗോള്‍ ഒഡീഷയുടെ സ്‌കോര്‍ ബോര്‍ഡ് തുറന്നു. ആദ്യ ജയം നേടിയെങ്കിലും എട്ട് കളിയില്‍ ആറ് പോയിന്‍റുമായി പത്താം സ്ഥാനത്ത് തുടരുകയാണ് ഈസ്റ്റ് ബംഗാള്‍. അതേസമയം ഇത്രതന്നെ കളിയില്‍ രണ്ട് പോയിന്‍റ് മാത്രമുള്ള ഒഡീഷ അവസാന സ്ഥാനത്താണ്.
'നയിക്കാനായി ജനിച്ചവന്‍'; രഹാനെയുടെ ക്യാപ്റ്റന്‍സിയെ പുകഴ്‌ത്തി ഇയാന്‍ ചാപ്പല്‍