സമനില വഴങ്ങിയെങ്കിലും മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം ഒരു മുംബൈ യുവതാരത്തിനായിരുന്നു.
മഡ്‌ഗാവ്: ഐഎസ്എല്ലിലെ ആവേശപ്പോരുകളിലൊന്നാണ് മുംബൈ സിറ്റിയും ചെന്നൈയിന്‍ എഫ്‌സിയും തമ്മില്‍ നടന്നത്. എന്നാല്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് കുതിക്കുന്ന മുംബൈക്ക് മത്സരം സമനിലയുടേതായി. സമനില വഴങ്ങിയെങ്കിലും മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം ഒരു മുംബൈ യുവതാരത്തിനായിരുന്നു.
മുംബൈ പ്രതിരോധത്തില്‍ അളന്നുമുറിച്ച ടാക്കിളുകള്‍ കൊണ്ട് കയ്യടി വാങ്ങിയ ആമേ റണാവാഡ. രണ്ട് ഇന്‍റര്‍സെപ്‌ഷനും ഏഴ് ടാക്കിളുകളും മൂന്ന് ബ്ലോക്കുകളും സഹിതം 7.84 റേറ്റിംഗ് നേടിയാണ് ഈ ഇരുപത്തിരണ്ടുകാരന്‍ കളിയിലെ താരമായത്.
Tenacious tackles and impressive interceptions = An assured defensive display 🛡️
Tonight's Hero of the Match, 👏 pic.twitter.com/mRrtxz6wOq
undefined
1998ല്‍ മുംബൈയില്‍ ജനിച്ച ആമേ റണാവാഡ 2015-16 സീസണില്‍ ഡിഎസ്‌കെ ശിവാജിയന്‍സിലെത്തി. എന്നാല്‍ ആദ്യ സീസണില്‍ ഒരു മത്സരത്തില്‍ പോലും അവസരം കിട്ടിയില്ല. 2016-17 സീസണില്‍ എഫ്‌സി ഗോവയിലെത്തി. പിന്നീട് മോഹന്‍ ബഗാനിലേക്ക്. തൊട്ടടുത്ത സീസണില്‍ ഗോവയില്‍ മടങ്ങിയെത്തിയെങ്കിലും ഏഴാം സീസണിന് മുമ്പ് താരത്തെ മുംബൈ സിറ്റി എഫ്‌സി റാഞ്ചുകയായിരുന്നു. ഇന്ത്യക്കായി അണ്ടര്‍ 17, അണ്ടര്‍1 9 തലങ്ങളിലും കളിച്ചിട്ടുണ്ട്.
ഐഎസ്‌എല്ലിൽ മുംബൈ സിറ്റി-ചെന്നൈയിൻ എഫ്‌സി മത്സരം 1-1ന് സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇരുപത്തിയൊന്നാം മിനിറ്റിൽ ബാർത്തലോമിയോ ഒഗ്‌ബചേയുടെ ഗോളിലൂടെ മുംബൈ മുന്നിലെത്തി. എഴുപത്തിയാറാം മിനിറ്റിൽ ഇസ്‌മായീൽ ഗോൺസാൽവസാണ് ചെന്നൈയിന്റെ സമനില ഗോൾ നേടിയത്. മുംബൈ താരങ്ങളുടെ പിഴവിൽ നിന്നായിരുന്നു ചെന്നൈയിന്റെ ഗോൾ.
സീസണിൽ മുംബൈയുടെ മൂന്നാം സമനിലയാണിത്. 30 പോയിന്റുമായി ലീഗിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണിപ്പോഴും മുംബൈ. 16 പോയിന്റുമായി ചെന്നൈയിൻ അഞ്ചാം സ്ഥാനത്താണ്.
കരുത്തരായ മുംബൈ സിറ്റിയെ സമനിലയില്‍ തളച്ച് ചെന്നൈയിന്‍