ഐഎസ്എല്ലില്‍ കരുത്തന്‍മാര്‍ പോരിനിറങ്ങുന്നു; ബെംഗളൂരുവിന് എതിരാളി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

By Web Team  |  First Published Dec 8, 2020, 11:16 AM IST

അവസാന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് സുനില്‍ ഛേത്രിയും സംഘവും.


ഫറ്റോര്‍‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ബെംഗളൂരു എഫ്‌സി-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. നാല് മത്സരങ്ങളില്‍ എട്ട് പോയിന്‍റുമായി മൂന്നാംസ്ഥാനത്താണ് വടക്ക് കിഴക്കന്‍മാര്‍. മൂന്ന് മത്സരങ്ങള്‍ കളിച്ച ബെംഗളൂരു അഞ്ച് പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ്. 

അവസാന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് സുനില്‍ ഛേത്രിയും സംഘവും ഇറങ്ങുന്നത്. ഛേത്രിക്കൊപ്പം ക്രിസ്റ്റ്യന്‍ ഓപ്‌സെത്, ക്ലീറ്റന്‍ സില്‍വ, ഡിമാസ് ഡില്‍ഗാഡോ എന്നിവരുടെ ആക്രമണ ഫുട്ബോളും ജുനാന്‍ -രാഹുല്‍ ബേക്ക സഖ്യത്തിന്‍റെ പ്രതിരോധവും ശക്തം. ഗോള്‍ബാറിന് കീഴെ ഗുര്‍പ്രീതും പരിചയസമ്പന്നന്‍. 

Latest Videos

undefined

എ ടി കെയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് ജംഷഡ്പൂര്‍

അതേസമയം അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍വിച്ചാണ് വടക്കുകിഴക്കന്‍ ശക്തികളുടെ വരവ്. മഷാഡോ-സില്ല സഖ്യത്തിന്‍റെ ആക്രമണമാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ കരുത്ത്. മധ്യനിരയില്‍ യുവതാരം ലാലങ്‌മാവിയയും കമാറയും ബെംഗളൂരുവിന് വെല്ലുവിളിയാവും എന്നുറപ്പ്. കഴിഞ്ഞ മത്സരത്തില്‍ നിര്‍ണായക അസിസ്റ്റുമായി തിളങ്ങിയ മലയാളി താരം സുഹൈറും പ്രതിരോധത്തില്‍ ബെഞ്ചമിന്‍ ലാംബോട്ടും പ്രതീക്ഷയാകുന്നു. സുഭാശിഷ് റോയി ചൗധരിയാകും ഗോള്‍വല കാക്കുക. 

എ ടി കെയുടെ വമ്പൊടിച്ച ഇരട്ടപ്രഹരം; വാല്‍സ്കിസ് കളിയിലെ താരം

ഐഎസ്എല്ലിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ബെംഗളൂരു എഫ്‌സിക്കാണ് മുന്‍തൂക്കം. എട്ട് തവണ മുഖാമുഖം വന്നപ്പോള്‍ അഞ്ച് വിജയം നീലപ്പടയ്‌ക്കൊപ്പമായിരുന്നു. ഒരു തവണ മാത്രമാണ് നോര്‍ത്ത് ഈസ്റ്റിന് ബെംഗളൂരുവിനെ തോല്‍പിക്കാനായത്. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ബെംഗളൂരു 12 ഗോളുകള്‍ നേടിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് വലയിലാക്കിയത് അഞ്ച് ഗോളുകള്‍ മാത്രം. 

മെസിയും റോണോയും നേര്‍ക്കുനേര്‍; ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപ്പോര്

click me!