മുംബൈ സിറ്റിയെ ഞെട്ടിച്ച് തുടങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ജയത്തിന് തുല്യമായ സമനിലയും സ്വന്തമാക്കി ഉഗ്രന്‍ ഫോമിലാണ്.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയത്തിനായി എഫ്‌സി ഗോവ ഇന്നിറങ്ങുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. മുംബൈ സിറ്റിയെ ഞെട്ടിച്ച് തുടങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ജയത്തിന് തുല്യമായ സമനിലയും സ്വന്തമാക്കി ഉഗ്രന്‍ ഫോമിലാണ്.
ബംഗളൂരുവിനോട് സമനിലയോടെ തുടങ്ങിയ ഗോവ രണ്ടാം കളിയില്‍ മുംബൈ സിറ്റിയോട് ഒറ്റഗോളിന് വീണു. മുംബൈക്കെതിരെ ചുവപ്പുകാര്‍ഡ് കണ്ട റഡീം ത്‌ലാംഗ് ഇല്ലാതെയാവും ഗോവ ഇറങ്ങുക. ഇഗോര്‍ അന്‍ഗ്യൂലോ, ജോര്‍ഗെ ഓര്‍ട്ടിസ് മുന്നേറ്റനിരയെയാണ് ഗോവ ഉറ്റുനോക്കുന്നത്. എഡു ബെഡിയ, ലെന്നി റോഡ്രിഗസ്, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, പ്രിന്‍സെറ്റണ്‍ റെബല്ലോ എന്നിവരടങ്ങിയ മധ്യനിര സുശക്തം.
ഖാസ്സ കമാറയാണ് നോര്‍ത്ത് ഈസ്റ്റിന്റെ എഞ്ചിന്‍,. ലൂയസ് മച്ചാഡോ, ക്വസി അപ്പിയ എന്നിവരുടെ പ്രകടനവും നിര്‍ണായകമാവും. ബ്ലാസ്റ്റേഴ്‌സിനെതിരെ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് നോര്‍ത്ത് ഈസ്റ്റ് സമനില സ്വന്തമാക്കിയത്. ഗോവയും നോര്‍ത്ത് ഈസ്റ്റും 12 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഗോവ അഞ്ചിലും നോര്‍ത്ത് ഈസ്റ്റ് രണ്ടിലും ജയിച്ചു. അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ഗോവ 24 ഗോള്‍ നേടിയപ്പോള്‍, നോര്‍ത്ത് ഈസ്റ്റ് 15ഗോളാണ് സ്‌കോര്‍ ചെയ്തത്.