ISL 2021-22 : ഗോവ ഇന്ന് ചെന്നൈയിനെതിരെ; ഇരു ടീമുകള്‍ക്കും വിജയം അനിവാര്യം

By Web Team  |  First Published Feb 9, 2022, 10:13 AM IST

വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരുടീമിനും ജയം അനിവാര്യം. 15 കളിയില്‍ 19 പോയിന്റുള്ള ചെന്നൈയിന്‍ എട്ടും 15 പോയിന്റുള്ള ഗോവ ഒന്‍പതും സ്ഥാനത്താണ്.


ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) എഫ്‌സി ഗോവ (FC Goa) ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ (Chennaiyin FC) നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരുടീമിനും ജയം അനിവാര്യം. 15 കളിയില്‍ 19 പോയിന്റുള്ള ചെന്നൈയിന്‍ എട്ടും 15 പോയിന്റുള്ള ഗോവ ഒന്‍പതും സ്ഥാനത്താണ്. 

ഇനിയുള്ള അഞ്ച് കളിയും ജയിച്ചാലേ ഗോവയ്ക്ക് അവസാന നാലിലേക്ക് എത്താന്‍ കഴിയൂ. നേടിയതിനെക്കാള്‍ ഗോള്‍ വഴങ്ങിയ ടീമുകളാണ് ചെന്നൈയിനും ഗോവയും. ചെന്നൈയിന്‍ 14 ഗോള്‍ നേടിയപ്പോള്‍ 20 ഗോള്‍ വഴങ്ങി. ഗോവയാവട്ടേ നേടിയത് പതിനെട്ട് ഗോളും വഴങ്ങിയത് ഇരുപത്തിനാല് ഗോളും. 

Latest Videos

undefined

ചന്നൈയിന്‍ അവസാന മൂന്ന് കളിയില്‍ രണ്ടിലും തോറ്റപ്പോള്‍ ഗോവയ്ക്ക് അവസസാന അഞ്ച് കളിയിലും ജയിക്കാനായിട്ടില്ല. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഗോവയ്‌ക്കൊപ്പമായിരുന്നു. ഒറ്റഗോളിനാണ് ചെന്നൈയിനെ തോല്‍പിച്ചത്. ഇരുടീമും നേര്‍ക്കുനേര്‍വരുന്ന ഇരുപത്തിയൊന്നാമത്തെ മത്സമാണിത്. ഗോവ പത്തിലും ചെന്നൈയിന്‍ എട്ടിലും ജയിച്ചു. സമനിലയില്‍ പിരിഞ്ഞത് രണ്ടുകളിയില്‍ മാത്രം. ഇരുടീമും മുപ്പത്തിയേഴ് ഗോള്‍വീതം നേടിയിട്ടുണ്ട്. 

കേരള ബ്ലാസ്‌റ്റേഴ്‌സ് നാളെയിറങ്ങും

കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ജംഷെഡ്പൂര്‍ എഫ്‌സിയെ നേരിടും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. 13 കളിയില്‍ 23 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 22 പോയിന്റുള്ള ജംഷെഡ്പൂര്‍ അഞ്ചാമതും. ആദ്യപാദത്തില്‍ ഇരുടീമും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു.

click me!