ഐഎസ്എല്‍: ഗോവയ്‌ക്കെതിരെ ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പിന്നില്‍

By Web Team  |  First Published Dec 6, 2020, 8:38 PM IST

ഗോവന്‍ കരുത്തിനൊപ്പം നിന്ന ബ്ലാസ്റ്റേഴ്‌സ് പലപ്പോഴും ബോക്‌സില്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മ ഗോള്‍ അകറ്റി നിര്‍ത്തി.


ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് പിന്നില്‍. ആദ്യ പകുതി പിന്നിടുമ്പോള്‍ ഇഗോര്‍ ആന്‍ഗുലോ നേടിയ ഗോളാണ് ഗോവയ്ക്ക് ലീഡ് സമ്മാനിച്ചത്. 30ാം മിനിറ്റിലായിരുന്നു ആന്‍ഗുലോയുടെ ഗോള്‍. 

ഗോവന്‍ കരുത്തിനൊപ്പം നിന്ന ബ്ലാസ്റ്റേഴ്‌സ് പലപ്പോഴും ബോക്‌സില്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മ ഗോള്‍ അകറ്റി നിര്‍ത്തി. മത്സരത്തിന്റെ 25ാം മിനിറ്റില്‍ തന്നെ ഗോവയ്ക്ക് ഗോള്‍ നേടാനുള്ള അവസരമുണ്ടായിരുന്നു. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ വിസെന്റെ ഗോമസിന് ലഭിച്ച പന്ത് താരത്തിന് ഗോളാക്കാന്‍ സാധിച്ചില്ല. താരത്തിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. 

Latest Videos

undefined

എന്നാല്‍ അഞ്ച് മിനിറ്റുകള്‍ക്കകം ഗോവ ഗോള്‍ നേടി. സേവ്യര്‍ ഗാമയുടെ പാസില്‍ നിന്നായിരുന്നു ആന്‍ഗുലോയുടെ ഗോള്‍. ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ തലയ്ക്ക് മുകളിലൂടെ ലോബ് ചെയ്താണ് ആന്‍ഗുലോ ഗോളാക്കി മാറ്റിയത്. 

ഈ സീസണില്‍ ഇതുവരെ ജയിക്കാത്ത ടീമുകളാണ് ഇരുവരും. മൂന്ന് മത്സരങ്ങളില്‍ രണ്ട് സമനിലയും ഒരു സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം.

click me!