ഒഡീഷ (Odisha FC) ജയിക്കുമെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി സമയത്ത് ഗോവ സമനില ഗോള്‍ കണ്ടെത്തി. ജോനതാസ് ഡി ജീസസിന്റെ ഗോളിലൂടെ ഒഡീഷ് മുന്നിലെത്തി.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) ഒഡീഷ എഫ്‌സി- എഫ്‌സി ഗോവ (FC Goa) മത്സരം സമനിലയില്‍. ഇരുവരും ഓരോ ഗോള്‍ വീതം നേടി. ഒഡീഷ (Odisha FC) ജയിക്കുമെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി സമയത്ത് ഗോവ സമനില ഗോള്‍ കണ്ടെത്തി. ജോനതാസ് ഡി ജീസസിന്റെ ഗോളിലൂടെ ഒഡീഷ് മുന്നിലെത്തി. എന്നാല്‍ അലക്‌സാണ്ടര്‍ റൊമാരിയോ ജെസുരാജ് ഗോവയ്ക്കായി സമനില ഗോള്‍ കണ്ടെത്തി.
ഗോവയുടെ ആധിപത്യമായിരുന്നു മത്സരത്തിലുടനീളം. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ഗോവ മികച്ചുനിന്നു. ഗോവ തൊടുത്ത 24 ഷോട്ടുകളില്‍ ഏഴ് ലക്ഷ്യത്തിലേക്കായിരുന്നു. എന്നാല്‍ ഒരിക്കല്‍ മാത്രമാണ് പന്ത് ഗോള്‍വര കടന്നത്. ഒഡീഷ 11 ഷോട്ടുകള്‍ പായിച്ചു. എന്നാല്‍ ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി.
undefined
61-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളിലുൂടെ ഓഡീഷ മുന്നിലെത്തി. കിക്കെടുത്ത ജോനതാസ് അനായാസം പന്ത് വലയിലെത്തിച്ചു. മത്സരം ഒഡീഷ വിജയിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ റൊമാരിയോയുടെ ഗോള്‍ ഗോവയ്ക്ക് ഒരു പോയിന്റ് സമ്മാനിച്ചു.
14 മത്സരങ്ങളില്‍ 18 പോയിന്റാണ് ഗോവയ്ക്കുള്ളത്. ഏഴാം സ്ഥാനത്താണ് അവര്‍. ഗോവ ഒമ്പതാം സ്ഥാത്താണ്. 15 മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റാണ് അവര്‍ക്കുള്ളത്. നാളെ ഈസ്റ്റ് ബംഗാള്‍, ചെന്നൈയിന്‍ എഫ്‌സിയെ നേരിടും.