റാഫേല്‍ ക്രിവെല്ലാരോ, റഹീം അലി എന്നിവരാണ് ചെന്നൈയ്‌നിന്റെ ഗോളുകള്‍ നേടിയത്. ജോര്‍ഗെ ഓര്‍ട്ടിസിന്റെ വകയായിരുന്നു ഗോവയുടെ ഏക ഗോള്‍. ഇതോടെ പോയിന്റ് പട്ടികയില്‍ ചെന്നൈയിന്‍ എട്ടാം സ്ഥാനത്തെത്തി.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെന്നൈയിന്‍ ഗോവയെ മറികടന്നത്. റാഫേല്‍ ക്രിവെല്ലാരോ, റഹീം അലി എന്നിവരാണ് ചെന്നൈയ്‌നിന്റെ ഗോളുകള്‍ നേടിയത്. ജോര്‍ഗെ ഓര്‍ട്ടിസിന്റെ വകയായിരുന്നു ഗോവയുടെ ഏക ഗോള്‍. ഇതോടെ പോയിന്റ് പട്ടികയില്‍ ചെന്നൈയിന്‍ എട്ടാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് മുന്‍ ചാംപ്യന്മാര്‍ക്കുള്ളത്. ഏഴ് മത്സരങ്ങളില്‍ ഇത്രയും പോയിന്റുള്ള ഗോവ ഏഴാം സ്ഥാനത്താണ്.
മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ചെന്നൈയിന്‍ ഗോള്‍ നേടി. ക്യാപ്റ്റന്‍ ക്രിവെല്ലാരോയെടുത്ത കോര്‍ണര്‍ കിക്ക് നേരിട്ട് വലയില്‍ പതിക്കുകയായിരുന്നു. എന്നാല്‍ നാല് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്. ഓര്‍ട്ടിസ് ഗോവയെ ഒപ്പെത്തിച്ചു. റൊമാരിയ ജെസുരാജിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. പിന്നീട് ആദ്യ പകുതിയില്‍ വലിയ അപകടങ്ങളില്ലാതെ ഇരുവരും അവസാനിപ്പിച്ചു.
എന്നാല്‍ 53ാം മിനിറ്റില്‍ റഹീം അലി ചെന്നൈയിന് വിജയമുറപ്പിച്ച ഗോള്‍ സമ്മാനിച്ചു. ഇത്തവണ ഗോളിന് അവസരമൊരുക്കിയത് ആദ്യഗോള്‍ നേടിയ ക്രിവില്ലാരോ തന്നെ. മത്സരത്തില്‍ പന്തടക്കത്തില്‍ ഗോവയായിരുന്നു മുന്നില്‍. 61 ശതമാനം പന്തും അവര്‍ കൈവശം വച്ചു. നാളെ രണ്ട് മത്സരങ്ങളാണ് ഐഎസ്എല്ലില്‍. വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി, മുംബൈ സിറ്റിയെ നേരിടും. വൈകിട്ട് 7.30ന് കേരള ബ്ലാസ്റ്റേഴ്‌സ്, ഈസ്റ്റ് ബംഗാളുമായി മത്സരിക്കും.