നിങ്ങള്‍ അര്‍ഹിക്കുന്നതേ നിങ്ങള്‍ക്ക് കിട്ടു, കോലിക്ക് മറുപടിയുമായി നവീന്‍ ഉള്‍ ഹഖ്

By Web Team  |  First Published May 2, 2023, 11:35 AM IST

കോലിയുടെ വാക്കുകള്‍ കേട്ടതോടെ ഹസ്തതദാനത്തിനായി അത്രയും സമയം കോലിയുടെ കയ്യില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന നവീന്‍ പെട്ടന്ന് കൈ എടുത്തുമാറ്റി.


ലഖ്നൗ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ വിരാട് കോലിയുമായുള്ള വാക്കു തര്‍ക്കത്തെക്കുറിച്ച് പ്രതികരിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് താരം നവീന്‍ ഉള്‍ ഹഖ്.  നിങ്ങള്‍ അര്‍ഹിക്കുന്നതെ നിങ്ങള്‍ക്ക് കിട്ടൂവെന്നും അത് അങ്ങനെയാവണമെന്നും അങ്ങനയെ ആവൂവെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നവീന്‍ പ്രതികരിച്ചു.

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് ഇന്നിംഗ്സിനിടെ ബാറ്റ് ചെയ്യുകയായിരുന്ന നവീനോടും കൂടെ ക്രീസിലുണ്ടായിരുന്ന അമിത് മിശ്രയോടും വിരാട് കോലി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. കോലിക്ക് മറുടിയുമായി അമിത് മിശ്ര എത്തിയപ്പോള്‍ അമ്പയര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പിന്നീട് മത്സര ശേഷം നവീനുമായി ഹസ്തദാനം ചെയ്യുമ്പോള്‍ കോലി രോഷാകുലനായി പ്രതികരിച്ചു. ഇതിന് നവീന്‍ മറുപടി പറയാന്‍ തുടങ്ങിയതോടെ ഇരു ടീമിലെയും താരങ്ങള്‍ ഇടപെട്ട് രംഗം ശാന്തമാക്കി. നവീനിന്‍റെ ഭാഗത്തു നിന്ന് പ്രകോപനങ്ങളൊന്നുമില്ലാതെയായിരുന്നു കോലി ദേഷ്യപ്പടുന്നതെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു.

Instagram story of Naveen Ul Haq. pic.twitter.com/JlU3d4gjcS

— Johns. (@CricCrazyJohns)

Latest Videos

undefined

കോലിയുടെ വാക്കുകള്‍ കേട്ടതോടെ ഹസ്തതദാനത്തിനായി അത്രയും സമയം കോലിയുടെ കയ്യില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന നവീന്‍ പെട്ടന്ന് കൈ എടുത്തുമാറ്റി. അതിനുശേഷം ലഖ്നൗ താരം കെയ്ല്‍ മയേഴ്സ് കോലിയുമായി സംസാരിക്കുന്നതിനിടെ ലഖ്നൗ ടീം മെന്‍ററായ ഗൗതം ഗംഭീര്‍ കോലിക്ക് അടുത്തെത്തി മയേഴ്സിനെ കൂട്ടിക്കൊണ്ടുപോയി.ഇതിനുശേഷം കോലിയും ഗംഭീറും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇരു ടീമിലെയും താരങ്ങള്‍ ഇടപെട്ട് ഇരുവരെയും പിടിച്ചു മാറ്റുകയും ചെയ്തു.

കൊടുത്താല്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍മ വേണം, ഇല്ലെങ്കില്‍ കൊടുക്കരുത്; മാസ് ഡയലോഗുമായി കോലി-വീഡിയോ

അതിന് ശേഷം ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും കോലിയും സംസാരിക്കുന്നതിനിടെ സമീപത്തുകൂടെ പോയ നവീനെ രാഹുല്‍ അടുത്തേക്ക് വിളിച്ചെങ്കിലും നവീന്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ല. രാഹുലും കോലിയും അനിഷ്ടത്തോടെ നവീനെ നോക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

Naveen ul haq denied to talk with Kohli pic.twitter.com/227EBY4ry4

— aqqu who (@aq30__)

ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗവിലെ സ്പിന്‍ പിച്ചില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് മാത്രമെടുത്തപ്പോള്‍ ലഖ്നൗ 19.5 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായി. ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ലഖ്നൗ നായകന്‍ കെ എല്‍ രാഹുല്‍ 11ാമനായാണ് ബാറ്റ് ചെയ്യാനെത്തിയത്.

click me!