രഹാനെക്ക് നല്‍കിയ പരിഗണന അവനെന്തുകൊണ്ട് നല്‍കുന്നില്ല, സെലക്ടര്‍മാരോട് ചോദ്യവുമായി കാര്‍ത്തിക്

By Web Team  |  First Published Apr 26, 2023, 2:27 PM IST

രഹാനെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത് സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ ടീം സെലക്ഷനില്‍ എല്ലാ കളിക്കാരോടും ഒരേ മാനദണ്ഡമല്ല സെലക്ടര്‍മാര്‍ പുലര്‍ത്തുന്നത്. കളിക്കാരെ തെരഞ്ഞെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ ശിവ് സുന്ദര്‍ ദാസും സംഘവും എന്ത് മാനദണ്ഡമാണ് വെക്കുന്നതെന്ന് ചോദിക്കേണ്ടിവരുന്നതില്‍ ബുദ്ധിമുട്ടുണ്ട്.


മുംബൈ: ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ നേരിടാനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ടീം സെലക്ഷനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി മുന്‍താരങ്ങളാണ് രംഗത്തുവരുന്നത്. അജിങ്ക്യാ രഹാനെയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെ ഭൂരിഭാഗം പേരും അനുകൂലിക്കുന്നുവെങ്കിലും ഐപിഎല്ലിലെ പ്രകടനങ്ങളുടെ പേരില്‍ ഒരു കളിക്കാരനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെയും ചോദ്യങ്ങളുയര്‍ന്നിരുന്നു.

മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ മുരളി കാര്‍ത്തിക്കാണ് ഏറ്റവും ഒടുവില്‍ ടീം സെലക്ഷനെക്കുറിച്ച് പ്രതികരണവുമായി രംഗത്തു വന്നിരിക്കുന്നത്. അജിങ്ക്യാ രഹാനെയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത് നല്ല കാര്യമാണെങ്കിലും രഹാനെക്ക് നല്‍കുന്ന പരിഗണന എന്തുകൊണ്ട് ഹനുമാ വിഹാരിയെപ്പോലുള്ള മറ്റ് താരങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന് കാര്‍ത്തിക് ചോദിച്ചു. രഹാനെയെപ്പോലെ കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ താരമാണ് ഹനുമാ വിഹാരിയും.

Latest Videos

undefined

രഹാനെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത് സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ ടീം സെലക്ഷനില്‍ എല്ലാ കളിക്കാരോടും ഒരേ മാനദണ്ഡമല്ല സെലക്ടര്‍മാര്‍ പുലര്‍ത്തുന്നത്. കളിക്കാരെ തെരഞ്ഞെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ ശിവ് സുന്ദര്‍ ദാസും സംഘവും എന്ത് മാനദണ്ഡമാണ് വെക്കുന്നതെന്ന് ചോദിക്കേണ്ടിവരുന്നതില്‍ ബുദ്ധിമുട്ടുണ്ട്. കാരണം, നിങ്ങള്‍ രഹാനെയെ ഒഴിവാക്കിയപ്പോള്‍ അദ്ദേം 20-30 ഇന്നിംഗ്സുകളില്‍ മികവ് കാട്ടാത്തതുകൊണ്ടാണ് പുറത്താക്കിയത് എന്ന് പറഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തെ തിരിച്ചെടുത്തു. അത് എല്ലാ കളിക്കാര്‍ക്കും ബാധകമവേണ്ടതല്ലെ.

രഹാനെക്ക് മികച്ച റെക്കോര്‍ഡുണ്ട്. ഞാനും അദ്ദേഹത്തിന്‍റെ ഒരു ആരാധകനാണ്. പക്ഷെ, സെലക്ടര്‍മാരും ടീം മാനേജ്മെന്‍റും ആവശ്യപ്പെട്ടതെല്ലാം ചെയ്ത കളിക്കാരനാണ് വിഹാരി. എന്നിട്ടും വിഹാരിയുടെ കാര്യത്തില്‍ എന്തുകൊണ്ട് രഹാനെക്ക് നല്‍കുന്ന അതേ പരിഗണന സെലക്ടര്‍മാര്‍ നല്‍കുന്നില്ല. അയാള്‍ മോശം പ്രകടനം നടത്തിയതു കൊണ്ടല്ല ടീമില്‍ നിന്ന് പുറത്തായത്. ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോഴും വിഹാരി മികച്ച പ്രകടനമാിരുന്നു പുറത്തെടുത്തിരുന്നത്. എല്ലാ കളിക്കാരെയും ഒരേ കണ്ണടയിലൂടെ സെലക്ടര്‍മാര്‍ എന്തുകൊണ്ടാണ് കാണാത്തതെന്നും കാര്‍ത്തിക് ചോദിച്ചു.

ഐപിഎല്‍ ആദ്യ പകുതി: പ്ലേ ഓഫിനോട് അടുത്ത് 2 ടീമുകള്‍, റോയല്‍സിന് പ്രതീക്ഷ, മുംബൈക്ക് കഠിനം; പ്ലേ ഓഫ് സാധ്യതകള്‍

രഹാനെയെ ടീമിലെടുത്തതിലൂടെ  ഏത് കളിക്കാരനും എപ്പോഴും ടീമില്‍ തിരിച്ചെത്താമെന്ന സന്ദേശം സെലക്ടര്‍മാര്‍ നല്‍കിയതില്‍ സന്തോഷമുണ്ടെന്നും കാര്‍ത്തിക് പറഞ്ഞു. ഏത് കളിക്കാരന് മുമ്പിലും ടീമിന്‍റെ വാതിലുകള്‍ തുറന്നു കിടക്കുന്നു എന്ന് സന്ദേശമാണ് സെലക്ടര്‍മാര്‍ നല്‍കിയത്. മുമ്പ് ഇതല്ലായിരുന്നു സ്ഥിതി. ടീമില്‍ നിന്ന് പുറത്തായാല്‍ തിരിച്ചുവരവ് ബുദ്ധിമുട്ടായിരുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു.

click me!