ഐപിഎല്‍ ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടില്‍ നിന്ന് രോഹിത് പുറത്താവാനുള്ള കാരണം ഇതാണ്

By Web Team  |  First Published Mar 31, 2023, 10:39 AM IST

ഇന്നലെ വൈകിട്ട് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫോട്ടോ ഷൂട്ടില്‍ വിവിധ ടീമുകളുടെ നായകന്‍മാരായി ഭുവനേശ്വര്‍ കുമാറും ഡേവിഡ് വാര്‍ണറും സഞ്ജു സാംസണും ഹാര്‍ദിക് പാണ്ഡ്യയും എം എസ് ധോണിയും കെ എല്‍ രാഹുലും ശിഖര്‍ ധവാനും നിതീഷ് റാണയും ഫാഫ് ഡുപ്ലസിസും അണിനിരന്നിരുന്നു.


അഹമ്മദാബാദ്: ഐപിഎല്‍ 2023 സീസണിന് മുന്നോടിയായി ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ ട്രോഫിക്കൊപ്പം പോസ് ചെയ്‌തപ്പോള്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയുടെ അഭാവം ശ്രദ്ധേയമായിരുന്നു. ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ ട്രോളായി പ്രചരിക്കുകയും ചെയ്തു. രോഹിത് ആണ് ആ ഫോട്ടോ എടുത്തത് എന്നുവരെ പ്രചാരണം ഉണ്ടായി. രോഹിത്തിന്‍റെ അസാന്നിധ്യത്തെക്കുറിച്ച് മുംബൈ ഇന്ത്യന്‍സോ ഐപിഎല്‍ അധികൃതരോ വിശദീകരണം നല്‍കിയതുമില്ല.

എന്നാലിപ്പോള്‍ രോഹിത് ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കാത്തതിന്‍റെ യഥാര്‍ത്ഥ കാരണം ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. അസുഖം കാരണം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ രോഹിത് അഹമ്മദബാദില്‍ എത്തിയിരുന്നില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഏപ്രില്‍ രണ്ടിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മുംബൈയുടെ ആദ്യ മത്സരത്തില്‍ രോഹിത് കളിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Videos

ടൂര്‍ണമെന്‍റിന് മുമ്പ് ബുധനാഴ്ച മുംബൈ ഇന്ത്യന്‍സ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രോഹിത് പങ്കെടുത്തിരുന്നു. ഇന്നലെ വൈകിട്ട് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫോട്ടോ ഷൂട്ടില്‍ വിവിധ ടീമുകളുടെ നായകന്‍മാരായി ഭുവനേശ്വര്‍ കുമാറും ഡേവിഡ് വാര്‍ണറും സഞ്ജു സാംസണും ഹാര്‍ദിക് പാണ്ഡ്യയും എം എസ് ധോണിയും കെ എല്‍ രാഹുലും ശിഖര്‍ ധവാനും നിതീഷ് റാണയും ഫാഫ് ഡുപ്ലസിസും അണിനിരന്നിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ അഭാവത്തിലാണ് ഭുവനേശ്വര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ നായകനായി എത്തിയത്. 10 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ 9 ക്യാപ്റ്റന്‍മാരേ ഫോട്ടോ ഷൂട്ടിന് എത്തിയുള്ളൂവെന്നത് തുടക്കത്തിലെ കല്ലുകടിയായി.

മുകേഷ് ചൗധരിക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; അണ്ടര്‍ 19 ലോകകപ്പ് താരം ടീമില്‍

തേസമയം ടൂര്‍ണമെന്‍റിന് മുന്നോടിയായുള്ള ഫോട്ടോ ഷൂട്ടില്‍ ഇടംപിടിച്ചില്ലെങ്കിലും ഐപിഎല്‍ അവസാനിക്കുമ്പോള്‍ കപ്പുമായി രോഹിത്തിനെ കാണാം എന്നായിരുന്നു മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ പ്രതികരണം. ഐപിഎൽ പതിനാറാം സീസണിന് ഇന്ന് വൈകിട്ട് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമാവും. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മത്സരങ്ങൾ ഹോം-ആൻഡ്‌ എവേ രീതിയിലേക്ക്‌ തിരിച്ചുവരികയാണ്.

പത്ത് ടീമുകൾ 12 വേദികളിലായി 74 മത്സരങ്ങളിൽ ഏറ്റുമുട്ടും. മേയ് 28നാണ് ഫൈനല്‍. ടോസിന് ശേഷം ഇലവനെ പ്രഖ്യാപിക്കുന്നതും ഇംപാക്‌ട് പ്ലെയറും വൈഡും നോബോളും ഡിആർഎസ് പരിധിയിൽ വരുന്നതുമാണ് ഇത്തവണത്തെ പ്രത്യേകത. കളിയുടെ ഗതിക്കനുസരിച്ച് ഒരു കളിക്കാരനെ മാറ്റി ഇറക്കുന്നതാണ് ഇംപാക്‌ട് പ്ലെയർ നിയമം. ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സാണ് നിലവിലെ ജേതാക്കള്‍. മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് റണ്ണേഴ്‌സ് അപ്പ്.

click me!