എന്തുകൊണ്ട് ജേസണ്‍ ഹോള്‍ഡറെ ബാറ്റിംഗിന് ഇറക്കിയില്ല? മറുപടിയുമായി സഞ്ജു സാംസണ്‍

By Web Team  |  First Published Apr 24, 2023, 1:17 PM IST

അശ്വിന് മുന്നെ ഹോള്‍ഡറെ ഇറക്കണമായിരുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.


ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടിരുന്നു. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു തോല്‍വി. അവസാന ഓവറില്‍ 20 റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 12 റണ്‍സെടുക്കാനാണ് രാജസ്ഥാന് സാധിച്ചത്. ധ്രുവ് ജുറല്‍ (16 പന്തില്‍ 34), ആര്‍ അശ്വിന്‍ (ആറ് പന്തില്‍ 12) എന്നിവരായിരുന്നു അവസാന ഓവറുകള്‍ നേരിട്ടത്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനമുണ്ടായത് ജേസണ്‍ ഹോള്‍ഡറെ നേരത്തെ ഇറക്കാത്തതിന്റെ പേരിലാണ്.

അശ്വിന് മുന്നെ ഹോള്‍ഡറെ ഇറക്കണമായിരുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. സഞ്ജുവിന്റെ വാക്കുകള്‍... ''അശ്വിന് കൂടുതല്‍ പരിചയസമ്പത്തുണ്ട്. അതുകൊണ്ടാണ് ജേസണ്‍ ഹോള്‍ഡര്‍ക്ക് മുന്നില്‍ കളിപ്പിക്കാനും തീരുമാനിച്ചത്. സമ്മര്‍ദ്ദമേറിയ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അശ്വിന്‍ നന്നായി ബാറ്റ് ചെയ്തു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒരു സിക്‌സും ഫോറും നേടിയത് മത്സരം രാജസ്ഥാന് അനുകൂലമാക്കിയത് അശ്വിനാണ്. ചിന്നസ്വാമിയില്‍ കളിക്കുമ്പോള്‍ ഒരോവറില്‍ 10 മുതല്‍ 13 റണ്‍സൊക്കെ എടുക്കാന്‍ സാധിക്കുന്നതാണ്. മുമ്പ് ഹെറ്റ്‌മെയര്‍ ഇത്തരത്തില്‍ കളി ജയിപ്പിച്ചത് കണ്ടതാണ്. എന്നാല്‍ ഇന്ന് അദ്ദേഹത്തിന് സാധിച്ചില്ല. രാജസ്ഥാന്‍ രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. എവിടെയാണ് പഴിച്ചതെന്നെല്ലാം പരിശോധിക്കും. ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരേണ്ടതുണ്ട്.'' സഞ്ജു മത്സരശേഷം പറഞ്ഞു.

Latest Videos

undefined

27ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ആര്‍സിബിക്കെതിരെ പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്തുണ്ട് രാജസ്ഥാന്‍. ഏഴ് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് ടീമിന്. ഇത്രയും മത്സരങ്ങളില്‍ 10 പോയിന്റുള്ള ചെന്നൈ ഒന്നാം സ്ഥാനത്താണ്.

വ്യക്തിഗത നേട്ടങ്ങള്‍ക്കല്ല ടീമിനു വേണ്ടിയാണ് കളിക്കേണ്ടത്, ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി സഞ്ജു-വീഡിയോ

click me!