ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുണ്ടാകുമോ? മനസുതുറന്ന് അജിങ്ക്യ രഹാനെ

By Web Team  |  First Published Apr 10, 2023, 6:17 PM IST

ശ്രേയസ് അയ്യര്‍ പരിക്കിന്‍റെ പിടിയിലായതിനാല്‍ ഒരു ബാറ്റര്‍ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്


മുംബൈ: ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വരാനിരിക്കുന്നത് വമ്പന്‍ പോരാട്ടമാണ്. ജൂണ്‍ ഏഴ് മുതല്‍ ഇംഗ്ലണ്ടിലെ ഓവലില്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കണം രോഹിത് ശര്‍മ്മയ്‌ക്കും കൂട്ടര്‍ക്കും. ഇന്ത്യന്‍ ടീമിലെ പല താരങ്ങളും പരിക്കിന്‍റെ പിടിയിലായതിനാല്‍ വ്യത്യസ്ത ഫോര്‍മാറ്റെങ്കിലും ഐപിഎല്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ആരെങ്കിലും ഓവലിലെ ഫൈനലിനുള്ള സ്‌ക്വാഡില്‍ ഇടംപിടിക്കുമോ എന്ന കൗതുകമുണ്ട്. 

ശ്രേയസ് അയ്യര്‍ പരിക്കിന്‍റെ പിടിയിലായതിനാല്‍ ഒരു ബാറ്റര്‍ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്. അത് താങ്കളായിരിക്കുമോ എന്ന ചോദ്യത്തിന് അജിങ്ക്യ രഹാനെ മറുപടി നല്‍കി. 'എന്ത് വേണമെങ്കിലും സംഭവിക്കാം. ഞാനൊരിക്കലും കീഴടങ്ങില്ല. അവസരം എപ്പോഴാണോ ലഭിക്കുന്നത്, അപ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഞാന്‍ തയ്യാറായിരിക്കും' എന്നാണ് രഹാനെയുടെ പ്രതികരണം. 

Latest Videos

undefined

മുപ്പത്തിനാലുകാരനായ അജിങ്ക്യ രഹാനെ 2022 ജനുവരി 11ന് ന്യൂലന്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ കളിച്ച ശേഷം ടെസ്റ്റില്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞിട്ടില്ല. അവസാന ഏകദിനം കളിച്ചത് 2018ലും അവസാന രാജ്യാന്തര ട്വന്‍റി 20യില്‍ ഇറങ്ങിയത് 2016ലുമാണ്. 

2013ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരം 82 മത്സരങ്ങളിലെ 140 ഇന്നിംഗ്‌സുകളില്‍ 38.52 ശരാശരിയിലും 49.45 സ്ട്രൈക്ക് റേറ്റിലും 4931 റണ്‍സ് നേടിയിട്ടുണ്ട്. 12 സെഞ്ചുറിയും 25 അര്‍ധ സെഞ്ചുറികളും ഇതിലുള്‍പ്പെടുന്നു. ഒരു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ട് എങ്കിലും ഐപിഎല്‍ പതിനാറാം സീസണിലെ പ്രകടനത്തോടെയാണ് രഹാനെ വീണ്ടും ക്രിക്കറ്റ് ചര്‍ച്ചകളില്‍ ഇടംപിടിച്ചത്. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തില്‍ സിഎസ്‌കെയ്‌ക്കായി 27 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സുകളോടെയും രഹാനെ 61 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. മത്സരം ചെന്നൈ ഏഴ് വിക്കറ്റിന് വിജയിക്കുകയും ചെയ്‌തു. 

Read more: തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍; യഷ് ദയാലിനെ ആശ്വസിപ്പിച്ച് റിങ്കു സിംഗിന്‍റെ ഹൃദയസ്‌പര്‍ശിയായ സന്ദേശം

click me!