അത്ഭുതാവഹമായ വളര്‍ച്ച; ഐപിഎല്‍ 2023ല്‍ സിറാജ് തന്നെ കിടിലോസ്‌കി പേസര്‍ എന്ന് കണക്കുകള്‍

By Web Team  |  First Published Apr 29, 2023, 3:57 PM IST

ഐപിഎല്‍ 2023 സീസണില്‍ ഏറ്റവും കൂടുതല്‍ ഡോട് ബോളുകള്‍ ഇതുവരെ എറിഞ്ഞ താരം മുഹമ്മദ് സിറാജാണ്


ബെംഗളൂരു: മുഹമ്മദ് സിറാജ്, ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ബൗളിംഗ് മേല്‍വിലാസമായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ താരം. സീസണില്‍ പവര്‍പ്ലേയില്‍ ഏറ്റവും മനോഹരമായി പന്തെറിയുന്ന പേസര്‍മാരില്‍ ഒരാളാണ് മുഹമ്മദ് സിറാജ്. ക്യാപ്റ്റന്‍മാരായ ഫാഫ് ഡുപ്ലസിസും വിരാട് കോലിയും വിശ്വസിച്ച് ന്യൂബോള്‍ സിറാജിനെ ഏല്‍പിക്കുന്നതിന് ചില കാരണങ്ങളുണ്ട്. തന്‍റെ ആദ്യ സ്‌പെല്ലില്‍ തന്നെ സിറാജ് വിക്കറ്റ് വീഴ്‌ത്തിയും ഡോട് ബോളുകള്‍ എറിഞ്ഞും എതിരാളികള്‍ക്ക് ഭീഷണിയാവും എന്നതാണ് ഇതിലൊരു കാരണം. 

മറ്റൊരു ശ്രദ്ധേയ കാര്യം ഐപിഎല്‍ 2023 സീസണില്‍ ഏറ്റവും കൂടുതല്‍ ഡോട് ബോളുകള്‍ ഇതുവരെ എറിഞ്ഞ താരം മുഹമ്മദ് സിറാജാണ്. ഇതുവരെ 32 ഓവറുകള്‍ എറിഞ്ഞപ്പോള്‍ സിറാജ് 100 ഡോട് ബോളുകളാണ് എറിഞ്ഞത്. 27 ഓവറുകളില്‍ 88 ഡോട് ബോളുകള്‍ എറിഞ്ഞ ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് ഷമിയാണ് രണ്ടാമത്. 29 ഓവറുകളില്‍ 69 ഡോട് ബോളുകള്‍ എറിഞ്ഞ പഞ്ചാബ് കിംഗ്‌സ് യുവപേസര്‍ അര്‍ഷ്‌ദീപ് സിംഗാണ് മൂന്നാമത്. 29.4 ഓവറില്‍ 69 ഡോട് ബോളുകളുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും 23 ഓവറില്‍ 37 ഡോട് ബോളുകളുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഭുവനേശ്വര്‍ കുമാറുമാണ് അടുത്ത സ്ഥാനങ്ങളില്‍. 

Latest Videos

undefined

ഐപിഎല്‍ പതിനാറാം സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ മുമ്പന്‍ കൂടിയാണ് മുഹമ്മദ് സിറാജ്. എട്ട് മത്സരങ്ങളിലെ 32 ഓവറുകളില്‍ 192 പന്തുകള്‍ എറിഞ്ഞ സിറാജ് 16.64 ശരാശരിയില്‍ 233 റണ്‍സ് വിട്ടുകൊടുത്ത് 14 വിക്കറ്റ് നേടി. ഏഴ് മത്സരങ്ങളില്‍ 14 വിക്കറ്റുള്ള റാഷിദ് ഖാനും 8 വീതം മത്സരങ്ങളില്‍ 14 വിക്കറ്റുള്ള അര്‍ഷ്‌ദീപ് സിംഗും തുഷാര്‍ ദേശ്‌പാണ്ഡെയുമാണ് അടുത്തടുത്ത സ്ഥാനങ്ങളില്‍ യഥാക്രമം. ഐപിഎല്ലിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും വര്‍ഷാവസാനം ഏകദിന ലോകകപ്പും വരാനിരിക്കേ സിറാജ് കൂടുതല്‍ മികവിലേക്ക് ഉയരുന്നത് ടീം ഇന്ത്യക്കും പ്രതീക്ഷയാണ്. 

Read more: പന്തെറിയാതിരുന്നത് രാഹുലും പുരാനും മാത്രം, ബൗളര്‍മാരില്‍ റെക്കോര്‍ഡിട്ട് ലഖ്നൗ

click me!