'നീ എനിക്ക് വെറും പുല്ലാണ്', നവീനിനെ ചൊടിപ്പിക്കാന്‍ കോലി ഇത് പറഞ്ഞോ?; വ്യത്യസ്ത വാദങ്ങളുമായി ആരാധകര്‍-വീഡിയോ

By Web Team  |  First Published May 2, 2023, 12:30 PM IST

അമ്പയറും നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന അമിത് മിശ്രയും കോലിയെ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട് അമിത് മിശ്രയുമായും കോലി കൊമ്പു കോര്‍ത്തിരുന്നു


ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് - റോയല്‍ ചല‍ഞ്ചേഴ്സ് പോരാട്ടത്തിനിടെ ലഖ്നൗ താരം നവീന്‍ ഉള്‍ ഹഖിനെ പ്രകോപിപ്പിച്ച കോലിയുടെ വാക്കുകള്‍ എന്തായിരിക്കുമെന്നതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാണ് ആരാധകര്‍ നടത്തുന്നത്. ലഖ്നൗ ഇന്നിംഗ്സിനിടെ ബാറ്റ് ചെയ്യുകയായിരുന്ന നവീനിന് സമീപമെത്തേക്ക് രോഷത്തോടെ എത്തിയ കോലി തന്‍റെ കാലിലെ ഷൂ ഉയര്‍ത്തി അതിന് താഴെയുള്ള പുല്ല് എടുത്ത് ഉയര്‍ത്തിക്കാട്ടി ഇതുപോലെയാണ് നീ എനിക്ക് എന്ന് പറഞ്ഞുവെന്നാണ് വീഡിയോകള്‍ കണ്ട് ആരാധകര്‍ പറയുന്നത്.

വീഡിയോയില്‍ കോലി നടന്നടുക്കുന്നതും കാലിലെ ഷൂവിനടിയില്‍ നിന്ന് പുല്ല് എടുത്ത് കാണിച്ച് എന്തോ പറയുന്നതും വീഡിയോയില്‍ കാണാം. അമ്പയറും നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന അമിത് മിശ്രയും കോലിയെ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട് അമിത് മിശ്രയുമായും കോലി കൊമ്പു കോര്‍ത്തിരുന്നു. മത്സരശേഷം കളിക്കാര്‍ തമ്മില്‍ ഹസ്തദാനം നടത്തുമ്പോള്‍ നവീനിന് കൈ കൊടുത്തശേഷവും കോലി എന്തോ പറയുകയും നവീന്‍ അതിന് അതേ രീതിയില്‍ മറുപടി പറയുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

Latest Videos

undefined

നിങ്ങള്‍ അര്‍ഹിക്കുന്നതേ നിങ്ങള്‍ക്ക് കിട്ടു, കോലിക്ക് മറുപടിയുമായി നവീന്‍ ഉള്‍ ഹഖ്

Forget about Naveen ul haq's country just think as a normal human being will you accept this kind of behaviour?
completely lost respect on Kohli 🙏🙏🙏 pic.twitter.com/S8c5cxJkuS

— I.P.S🏌️ (@Plant_Warrior)

ഗ്ലെന്‍ മാക്സ്‌വെല്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചു മാറ്റി രംഗം ശാന്തമാക്കിയത്. പിന്നീട് ലഖ്നൗ ടീം മെന്‍ററായ ഗൗതം ഗംഭീറുമായും കോലി ഉടക്കി. നവീനുമായുള്ള ഹസ്തദാനത്തിനുശേഷം മടങ്ങുകയായിരുന്ന കോലിയുടെ അടുത്തെത്തി ലഖ്നൗ താരം കെയ്ല്‍ മയേഴ്സ് സംസാരിക്കുമ്പോള്‍ ഗംഭീറെത്തി മയേഴ്സിനെ കൂട്ടിക്കൊണ്ടുപോയിരുന്നു. ഇതിനുശേഷം രാഹുലും കോലിയും തമ്മില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ സമീപത്തുകൂടെ പോയ നവീനിനെ രാഹുല്‍ അടുത്തേക്ക് വിളിച്ചെങ്കിലും നവീന്‍ വരാന്‍ കൂട്ടാക്കിയില്ല.

This is the moment when whole fight started between Virat Kohli and LSG Gautam Gambhir
Amit Mishra
Naveen ul haq pic.twitter.com/hkId1J33vY

— Mehulsinh Vaghela (@LoneWarrior1109)

മത്സരശേഷം കോലിയും നവീനും ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ പ്രതികരിച്ചിരുന്നു.നമ്മള്‍ കേള്‍ക്കുന്നതെല്ലാം അഭിപ്രായങ്ങളാണ്, വസ്തുതകള്‍ ആവണമെന്നില്ല, കാണുന്നതെല്ലാം കാഴ്ചപ്പാടുകള്‍ മാത്രമാണ്, സത്യമാവണമെന്നില്ല എന്നായിരുന്നു കോലിയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി. എന്നാല്‍ നിങ്ങള്‍ അര്‍ഹിക്കുന്നതെ നിങ്ങള്‍ക്ക് കിട്ടൂവെന്നും അത് അങ്ങനെയാവണമെന്നും അങ്ങനയെ ആവൂവെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നവീനും പ്രതികരിച്ചു.

Why is Kohli sledging Naveen ul Haq? Kohli didn't expect Naveen ul haq to respond like that. Looks like Kohli got scaredpic.twitter.com/uarkpacxRJ

— mvrkguy (@mvrkguy)

ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗവിലെ സ്പിന്‍ പിച്ചില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് മാത്രമെടുത്തപ്പോള്‍ ലഖ്നൗ 19.5 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായി.

click me!