അന്ന് ഹാരിസ് റൗഫിന്‍റെ തലക്ക് മുകളിലൂടെ കോലി നേടിയ സിക്സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ പോരാട്ടത്തിലും കോലി സമാനാമായൊരു സിക്സ് നേടിയിരിക്കുന്നു
ബംഗലൂരു: ഫോമിലായാല്‍ വിരാട് കോലിയുടെ കളി കാണുന്നതിനോളം ചന്തം മറ്റൊന്നിനുമുണ്ടാകില്ല. ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ടോസ് നഷ്ടമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്രീസിലിറങ്ങുമ്പോള്‍ കൊല്‍ക്കത്തയോടേറ്റ കനത്ത തോല്‍വിയുടെ സമ്മര്‍ദ്ദത്തിലായിരുന്നു ബാംഗ്ലൂര്‍. എന്നാല്‍ സമ്മര്‍ദ്ദഘട്ടങ്ങളില്‍ മികവ് പുറത്തെടുക്കാനും വെല്ലുവിളികള്‍ ഏറ്റെടുക്കാനുമുള്ള കോലിയുടെ മിടുക്ക് ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കണ്ടതാണ്. പാക്കിസ്ഥാന്‍റെ ഏറ്റവും മികച്ച ബൗളറായിരുന്ന ഹാരിസ് റൗഫിനെ തുടര്‍ച്ചയായി രണ്ട് സിക്സ് തൂക്കിയാണ് കോലി ഇന്ത്യയെ ജയത്തിലേക്ക് അടുപ്പിച്ചത്.
അന്ന് ഹാരിസ് റൗഫിന്‍റെ തലക്ക് മുകളിലൂടെ കോലി നേടിയ സിക്സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ പോരാട്ടത്തിലും കോലി സമാനാമായൊരു സിക്സ് നേടിയിരിക്കുന്നു. അതും ലഖ്നൗവിന്‍റെ അതിവേഗ ബൗളറായ മാര്‍ക്ക് വുഡിനെതിരെ. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്തിനെ അനായാസം കോലി ലോംഗ് ഓണ്‍ ബൗണ്ടറി കടത്തുന്നത് കണ്ട് വുഡ് പോലും അമ്പരന്നുപോയി.അത്രമേല്‍ അനായാസമായിട്ടായിരുന്നു കോലി ആ സിക്സ് നേടിയത്. പവര്‍ പ്ലേയിലെ അവസാന ഓവറിലായിരുന്നു കോലിയുടെ വിസ്മയ സിക്സ് പിറന്നത്.
നേരത്തെ പവര്‍ പ്ലേയില്‍ മാത്രം മൂന്ന് സിക്സും നാലു ഫോറും പറത്തി 42 റണ്‍സടിച്ച കോലി ഐപിഎല്‍ കരിയറില്‍ പവര്‍ പ്ലേയില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന നേട്ടവും സ്വന്തമാക്കയിരുന്നു. 44 പന്തില്‍ നാലു സിക്സും നാലു ഫോറും പറത്തിയ കോലി 61 റണ്‍സടിച്ച് അമിത് മിശ്രയുടെ പന്തില്‍ മാര്‍ക്കസ് സ്റ്റോയ്നിസിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.
149 kmph coming from mark wood and Virat Kohli smashing it for a Six. KING KOHLI. pic.twitter.com/muhq5Fm9l0
— Sexy Cricket Shots (@sexycricketshot)ഈ സീസണില്‍ കോലിയുടെ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. നേരത്തെ മുംബൈക്കെതിരെ 49 പന്തില്‍ 82 റണ്‍സുമായി കോലി പുറത്താകാതെ നിന്നിരുന്നു. ലഖ്നൗവിനെതിരെയും അര്‍ധസെഞ്ചുറി നേടിയതോടെ ഇപ്പോള്‍ ഐപിഎല്ലില്‍ കളിക്കുന്ന 10 ടീമുകള്‍ക്കതിരെയും സെഞ്ചുറി നേടുന്ന ബാറ്ററെന്ന നേട്ടവും കോലി സ്വന്തമാക്കിയിരുന്നു. ഇപ്പോഴുള്ള 10 ടീമുകള്‍ക്ക് പുറമെ മുമ്പുണ്ടായിരുന്ന മൂന്ന് ടീമുകള്‍ക്കെതിരെ കൂടി കോലി അര്‍ധസെഞ്ചുറി നേടിയിട്ടുണ്ട്.
Virat Kohli smashing wood in Chinnaswamy today he makes top look like ordinary bowlers pic.twitter.com/J6OoPuCWAx