രുകൂട്ടം ആരാധകര്‍ തിരഞ്ഞെടുത്തത് രസകരമായ ഒരു വഴിയായിരുന്നു. സ്‌റ്റേഡിയത്തിന് പുറത്തുള്ള വിരാട് കോലിയുടെ കൂറ്റന്‍ ഫ്‌ളെക്‌സ് അടര്‍ത്തിയെടുക്കുകയും ഒരു മേല്‍ക്കൂര കണക്കെ ഉയര്‍ത്തി പിടക്കുകയും ചെയ്തു.
അഹമ്മദാബാദ്: ഞായറാഴ്ച്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കേണ്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ കാണാനെത്തിയവര്‍ നിരാശരായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് മത്സരത്തില്‍ ടോസിടാന്‍ പോലും സാധിച്ചിരുന്നില്ല. ഇടയ്ക്കിടെ മഴയെത്തിയതോടെ മത്സരം റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
മത്സരം നേരില്‍ കാണാന്‍ നിരവധി പേര്‍ ദൂരസ്ഥലങ്ങളില്‍ നിന്നുമെത്തിയിരുന്നു. മിക്കവരും തമിഴ്‌നാട് നിന്നുള്ളവര്‍ തന്നെ. പലരും ട്രെയ്‌നാണ് യാത്രയ്ക്കായി ആശ്രയിച്ചത്. മത്സരം കഴിഞ്ഞ ഉടനെ തിരിച്ച് പോകാമെന്ന ചിന്തയിലായിരുന്നു പലരും. മറ്റുചിലരാവട്ടെ മത്സരം കണ്ടിട്ടേ പോവൂവെന്ന നിലപാടും സ്വീകരിച്ചു.
undefined
ഇതിനിടെ മഴയെത്തിയതോടെ ആരാധകര്‍ക്ക് സ്‌റ്റേഡിയത്തില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായി. മഴ നനയാതിരിക്കാന്‍ പലരും ഓരോ വഴികള്‍ കണ്ടെത്തി. ഒരുകൂട്ടം ആരാധകര്‍ തിരഞ്ഞെടുത്തത് രസകരമായ ഒരു വഴിയായിരുന്നു. സ്‌റ്റേഡിയത്തിന് പുറത്തുള്ള വിരാട് കോലിയുടെ കൂറ്റന്‍ ഫ്‌ളെക്‌സ് അടര്‍ത്തിയെടുക്കുകയും ഒരു മേല്‍ക്കൂര കണക്കെ ഉയര്‍ത്തി പിടക്കുകയും ചെയ്തു. ഇതോടെ മഴ നനയാതെ പലര്‍ക്കും രക്ഷപ്പെടാനായി. ഇതിനിടെ ഒരു ആരാധകരന്‍ കോലി.. കോലി... എന്ന ചാന്റും മുഴക്കി. കോലി രക്ഷിച്ചുവെന്ന തരത്തിലുള്ള ട്വീറ്റുകളും വന്നുതുടങ്ങി. ചില രസകരമായ ട്വീറ്റുകള്‍ വായിക്കാം...
Virat Kohli once again standing tall and making Indians happy
Watch the video.. Indians are experts in doing jugaad 😂❤️ pic.twitter.com/dPl6dJwrr6
Kohli-Kohli chants in final Match of IPL as King providing them a shelter.
The Aura of God Virat Kohli! 🙇🏻 pic.twitter.com/DBSct4hukQ
Virat kohli's poster is more useful than virat himself in IPL finals .pic.twitter.com/HZbpkRUg2M
— MAHIYANK ™ (@Mahiyank_78)ഇന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതുവരെയുള്ള കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ ശുഭസൂചനയാണ് ലഭിക്കുന്നത്. ട്വിറ്ററിലൂടെ പുറത്തുവന്ന ചില ചിത്രങ്ങളും മത്സരം പൂര്‍ത്തിയാക്കാനാകുമെന്ന സൂചനയാണ് നല്‍കുന്നത്. എന്നാല്‍ ഗുജറാത്തിനോട് ചേര്‍ന്നുകിടക്കുന്ന പാക്കിസ്ഥാന്റെ ചില പ്രദേശങ്ങളില്‍ ഇടിമിന്നലും കടുത്ത കാറ്റുമുണ്ടെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. മേഘങ്ങള്‍ ഇരുണ്ടുകൂടിയ ഇപ്പോഴത്തെ സാഹചര്യം ഗുജറാത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകന്റെ നിഗമനം.