എന്തൊരു മെയ്‌വഴക്കം! രഹാനെയെ പുറത്താക്കാനെടുത്ത ലളിതിന്റെ അവിശ്വസനീയ ക്യാച്ച്; അംപയര്‍ പോലും അമ്പരന്നു- വീഡിയോ

By Web Team  |  First Published May 10, 2023, 9:47 PM IST

വെറുമൊരു റിട്ടേണ്‍ ക്യാച്ചെന്ന് പറഞ്ഞാല്‍ പോര. അതിഗംഭീര ക്യാച്ച് തന്നെ. 12-ാം ഓവറിന്റെ ആദ്യ പന്തിലാണ് രഹാനെ മടങ്ങുന്നത്. സ്ലോ ട്രാക്കില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹം നന്നായി ബുദ്ധിമുട്ടിയിരുന്നു.


ചെന്നൈ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ മോശമല്ലാത്ത തുടക്കമായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ലഭിച്ചത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ആദ്യ വിക്കറ്റില്‍ 32 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് ഡെവോണ്‍ കോണ്‍വെ (10) മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയത് അജിന്‍ക്യ രഹാനെ. നേരിട്ട ആദ്യ ഓവറില്‍ തന്നെ അക്‌സര്‍ പട്ടേലിനെതിരെ രണ്ട് ബൗണ്ടറികള്‍ നേടാന്‍ രഹാനെയ്ക്കായിരുന്നു. പിന്നീട് ആ താളത്തില്‍ കളിക്കാന്‍ രഹാനെയ്ക്ക് സാധിച്ചില്ല. 20 പന്തില്‍ 21 റണ്‍സെടുത്ത് രഹാനെയെ ഒരു റിട്ടേണ്‍ ക്യാച്ചില്‍ ലളിത് യാദവ് പുറത്താക്കുകയായിരുന്നു.

വെറുമൊരു റിട്ടേണ്‍ ക്യാച്ചെന്ന് പറഞ്ഞാല്‍ പോര. അതിഗംഭീര ക്യാച്ച് തന്നെ. 12-ാം ഓവറിന്റെ ആദ്യ പന്തിലാണ് രഹാനെ മടങ്ങുന്നത്. സ്ലോ ട്രാക്കില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹം നന്നായി ബുദ്ധിമുട്ടിയിരുന്നു. 20 പന്തില്‍ 21 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ലളിതിനെ ക്രീസ് വിട്ടിറങ്ങി കളിക്കാന്‍ ശ്രമിക്കുകയായിരുന്നു രഹാനെ.

Latest Videos

undefined

രഹാനെയുടെ നിലപറ്റംയുള്ള ബുള്ളറ്റ് ഷോട്ട് ലളിത് വലത് വശത്തേക്ക്. ഞൊടിയിടയില്‍ വലത് വശത്തേക്ക് ഡൈവ് ചെയ്ത ലളിത് അവിശ്വസനീയമായി പന്ത് കയ്യിലൊതുക്കി. അംപയര്‍ ക്രിസ് ഗഫാനിയുടെ മുഖത്ത് പോലും ആശ്ചര്യം കാണാമായിരുന്നു. വീഡിയോ കാണാം...

WHAT A BLINDER! plucks a one-handed stunner out of thin air!

Catch of the season candidate?

Tune-in to at , LIVE now on Star Sports Network pic.twitter.com/haSaX6QYY4

— Star Sports (@StarSportsIndia)

Lalit Yadav's stunner🤯 that silenced Chepauk! | pic.twitter.com/SX8tjFKgGn

— JioCinema (@JioCinema)

ടോസ് നേടി ബാറ്റിംഗിനെത്തിയ ചെന്നൈ 168 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ചെന്നൈ നിരയില്‍ ആര്‍ക്കും 30നപ്പുറമുള്ള സ്‌കോര്‍ നേടാന്‍ പോലും സാധിച്ചില്ല. 12 പന്തില്‍ 25 റണ്‍സെടുത്ത ശിവം ദുബെയാണ് ടോപ് സ്‌കോറര്‍. മിച്ചല്‍ മാര്‍ഷ് മൂന്ന് വിക്കറ്റെടുത്തു. അക്‌സര്‍ പട്ടേലിന് രണ്ട് വിക്കറ്റുണ്ട്. പ്ലേ ഓഫ് ഉറപ്പിക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുന്നതെങ്കില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താാനണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിറങ്ങുന്നത്. 11 കളിയില്‍ 13 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ധോണിയുടെ ചെന്നൈ.

ദ എലഫെന്‍റ് വിസ്പേഴ്സിലെ ബൊമ്മനും ബെല്ലിക്കുമൊപ്പം സമയം പങ്കിട്ട് ധോണി! സിഎസ്കെയുടെ ആദരം വേറെ- വീഡിയോ

click me!