ശ്രേയസ് അയ്യര്‍ ഡബ്ബിള്‍ ഹാപ്പി! റിങ്കു സിംഗിനെ വിളിച്ച് സന്തോഷം പങ്കുവച്ച് താരം- വീഡിയോ

By Web Team  |  First Published Apr 10, 2023, 12:16 PM IST

സീസണ്‍ തുടങ്ങിയപ്പോള്‍ ആദ്യ മത്സരത്തില്‍ തോല്‍വി നേരിടേണ്ടി വന്നു കൊല്‍ക്കത്തയ്ക്ക്. എന്നാല്‍ അടുത്ത രണ്ട് മത്സരത്തില്‍ തിരിച്ചെത്തിയ കൊല്‍ക്കത്ത ഇന്നലെ ത്രില്ലര്‍ പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനേയും മറികടന്നു.


മുംബൈ: ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കടുത്ത ആശങ്കകളുണ്ടായിരുന്നു. സീസണിന് തൊട്ടുമുമ്പാണ് സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്കേല്‍ക്കുന്നതും ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നതും. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റതോടെയാണ് ശ്രേയസിന് ഈ സീസണിലെ ഐപിഎല്‍ നഷ്ടമായത്. തുടര്‍ന്ന് നിതീഷ് റാണയെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ അവരുടെ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനും വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്ലല്‍ നിന്ന് പിന്മാറേണ്ടി വന്നു. 

സീസണ്‍ തുടങ്ങിയപ്പോള്‍ ആദ്യ മത്സരത്തില്‍ തോല്‍വി നേരിടേണ്ടി വന്നു കൊല്‍ക്കത്തയ്ക്ക്. എന്നാല്‍ അടുത്ത രണ്ട് മത്സരത്തില്‍ തിരിച്ചെത്തിയ കൊല്‍ക്കത്ത ഇന്നലെ ത്രില്ലര്‍ പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനേയും മറികടന്നു. കൊല്‍ക്കത്തയുടെ ത്രസിപ്പിക്കുന്ന ജയത്തില്‍ സന്തോഷം പങ്കുവെക്കുകയാണ് പരിക്കേറ്റ് പുറത്തായ ശ്രേയസ്. 

Latest Videos

റിങ്കു സിംഗിന്റെ ബാറ്റിംഗ് വെടിക്കെട്ട് ടി വിയില്‍ കണ്ട ശ്രേയസ് വിജയത്തിന് ശേഷം കൈയടിച്ച് സന്തോഷം പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെ ശ്രേയസ് റിങ്കു സിംഗുമായി സംസാരിക്കുകയും ചെയ്തു. വീഡിയോ കാണാം..

അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത്. യഷ് ദയാലിന്റെ ആദ്യ പന്തില്‍ ഉമേഷ് യാദവ് (5) സിംഗിളെടുത്തു. പിന്നീട് സ്ട്രൈക്ക് ചെയ്യാനെത്തിയത് റിങ്കു. അടുത്ത അഞ്ച് പന്തുകളും സിക്സ് നേടിയ റിങ്കു കൊല്‍ക്കത്തയ്ക്ക് ത്രില്ലര്‍ വിജയം സമ്മാനിച്ചു. മോശം തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക് സ്ബോര്‍ബോര്‍ഡില്‍ 28 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ് (15), നാരായണ്‍ ജഗദീഷ് (6) എന്നിവരുടെ വിക്കറ്റുകള്‍ ഗുജറാത്തിന് നഷ്ടമായി. 

എന്നാല്‍ നാലാം വിക്കറ്റില്‍ അയ്യര്‍ക്കൊപ്പം ചേര്‍ന്ന നിതീഷ് റാണ 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും വിജയിപ്പിക്കുമെന്ന് തോന്നിക്കെ അല്‍സാരി ജോസഫ് നിതീഷിനെ പുറത്താക്കി ബ്രേക്ക് ത്രൂ നല്‍കി. ഇതോടെ മൂന്നിന് 128 എന്ന നിലയിലായി കൊല്‍ക്കത്ത. സ്‌കോര്‍ 154ല്‍ നില്‍ക്കെ അയ്യരേയും അല്‍സാരി മടക്കി. അഞ്ച് സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു ഗുജറാത്ത് ബൗളര്‍മാര്‍ക്ക്. റാഷിദ് ഖാന്‍ ഹാട്രിക്കും നേടി. ആന്ദ്രേ റസ്സല്‍ (1), സുനില്‍ നരെയ്ന്‍ (0), ഷാര്‍ദുല്‍ ഠാക്കൂര്‍ (0) എന്നിവരെ പുറത്താക്കിയാണ് റാഷിദ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്.

ബ്രന്‍ഡന്‍ മക്കല്ലം, ആരോണ്‍ ഫിഞ്ച്, ഷാരുഖ്.. ആശംസാ പ്രവാഹത്തില്‍ ശ്വാസംമുട്ടി റിങ്കു സിംഗ്!

click me!