അടികൊണ്ടത് രോഹിത്തിന്, വേദനിച്ചത് പ്രിയതമയ്ക്ക്! റിതികയുടെ മുഖം പറയും എല്ലാം- വീഡിയോ

By Web Team  |  First Published Apr 19, 2023, 3:54 PM IST

ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോലി, ഡല്‍ഹി കാപിറ്റല്‍സിന്റെ ഡേവിഡ് വാര്‍ണര്‍, പഞ്ചാബ് കിംഗ്‌സിന്റെ ശിഖര്‍ ധവാന്‍ എന്നിവരാണ് ഇതിന് മുമ്പ് 6000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍.


ഹൈദരാബാദ്: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തോടെ ടൂര്‍ണമെന്റില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കായിരുന്നു. മത്സരത്തില്‍ 18 പന്തില്‍ 28 റണ്‍സാണ് നേടിയിരുന്നത്. 

ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോലി, ഡല്‍ഹി കാപിറ്റല്‍സിന്റെ ഡേവിഡ് വാര്‍ണര്‍, പഞ്ചാബ് കിംഗ്‌സിന്റെ ശിഖര്‍ ധവാന്‍ എന്നിവരാണ് ഇതിന് മുമ്പ് 6000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍.

Latest Videos

undefined

ഇതിനിടെ രോഹിത്തിന് പരിക്കേല്‍ക്കാനുണ്ടായ സാധ്യതയുണ്ടായിരുന്നു. മാര്‍ക്കോ ജാന്‍സന്‍ എറിഞ്ഞ നാലാം ഓവറിലെ നാലാം പന്ത് ഇഷാന്‍ കിഷന്‍ രോഹിത്തിന്റെ ദേഹത്തേക്കാണ് അടിച്ചത്. രോഹിത് മാറാനുള്ള ശ്രമം നടത്തിയെങ്കിലും പാഡില്‍ തട്ടുകയായിരുന്നു. ഗ്യാലറിയിലുണ്ടായിരുന്ന രോഹിത്തിന്റെ ഭാര്യ റിതികയ്ക്കും അതത്ര സഹിച്ചില്ല. അത് റിതികയുടെ മുഖത്ത് വ്യക്തമായിരുന്നു വീഡിയോ കാണാം... 

മത്സരം മുംബൈ ജയിച്ചിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം ജയമായിരുന്നിത്. ഹൈദരാബാദില്‍ നടന്ന പോരാട്ടത്തില്‍ ഹൈദരാബാദിനെ 14 റണ്‍സിനാണ് മുംബൈ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ കാമറൂണ്‍ ഗ്രീനിന്റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സടിച്ചപ്പോള്‍ ഹൈദരാബാദ് 19.5 ഓവറില്‍ 178 റണ്‍സിന് ഓള്‍ ഔട്ടായി. 48 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.

Ishan kishan ne liya Rohit sharma se badla.
200 ke baad bhi kiya gaya tha drop pic.twitter.com/goGyKLRimn

— Ansh Shah (@asmemesss)

മുംബൈക്കായി പിയൂഷ് ചൗളയും ജേസന്‍ ബെഹന്‍ഡോര്‍ഫും റിലെ മെറിഡിത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 2.5 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഒരു വിക്കറ്റെടുത്തു. ജയത്തോടെ മുംബൈ അഞ്ച് കളികളില്‍ ആറ് പോയന്റുമായി ആറാം സ്ഥാനത്തേക്ക് കയറി. സ്‌കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 192-5, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 19.5 ഓവറില്‍ 178ന് ഓള്‍ ഔട്ട്.

click me!